ഭർത്താവിനോട് പിണങ്ങിയാൽ വന്നിരിക്കുന്ന എന്റെ രഹസ്യ മുറി, ഷീലു അബ്രഹാമിന്റെ അത്യാഢംബര വീടിന്റെ മനം മയക്കും കാഴ്ച്ചകൾ | Sheelu Abraham Home Tour Viral News

Sheelu Abraham Home Tour Viral News Malayalam : വളരെ കുറച്ചു കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ അഭിനയത്രി, നിർമാതാവ് എന്നീ നിലകളിലെല്ലാം സജീവമായ താരമാണ് ഷീലു എബ്രഹാം. അഭിനയത്തിനൊപ്പം സോഷ്യൽമീഡിയയിലും ഏറെ സജീവമായ ഷീലു തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി ഷീലു യൂട്യൂബ് ചാനൽ ആരംഭിക്കുകയും അത് വൻ വിജയമായി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഹോം ടൂർ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. തീയേറ്റർ മുതൽ അത്യാധുനിക ജിം വരെയുള്ള ആഡംബര സൗകര്യങ്ങൾ താരത്തിന്റെ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. മൂന്നു നിലകളുള്ള വീട് വളരെ കുറച്ചു ഫർണിച്ചറുകൾ കൊണ്ട് സുന്ദരമാക്കി മാറ്റിട്ടുണ്ട്. വീടിനകത്ത് കടലിന്റെ ഡിസൈനുള്ള ഡൈനിങ് ടേബിളും, ലിഫ്റ്റും വരെ ഒരുക്കിയിട്ടുണ്ട്.

Sheelu Abraham Home Tour Viral News Malayalam
Sheelu Abraham Home Tour Viral News Malayalam

ലിഫ്റ്റ് തന്റെ ഐഡിയയായിരുന്നുവെന്നും പ്രായമാവുമ്പോൾ മക്കളുടെ സഹായം ഇല്ലാതെ തന്നെ മുകൾ നിലയിലേക്ക് പോവാനാണ് വച്ചതെന്നുമാണ് ഷീലു അവതാരകയോട് പറയുന്നത്. ആരാണ് ഇങ്ങനെ ബോൾഡ് ആക്കിയത് എന്ന അവതാരകയുടെ ചോദ്യത്തിന് അതിന്റെ കാരണക്കാരൻ തന്റെ ഭർത്താവ് തന്നെയാണെന്നും തന്നെ എപ്പോഴും ഹാപ്പി ആക്കി വയ്ക്കുന്നതും, തന്റെ എല്ലാ സന്തോഷത്തിനു പിന്നിലും അദ്ദേഹമാണെന്നും പറയുന്നു. തന്നെ ഒരുങ്ങാൻ നിർബന്ധിക്കുന്നതും

പാർലറിൽ പോയി സുന്ദരി ആകാൻ നിർബന്ധിക്കുന്നതും അദ്ദേഹമാണെന്നും ഷീലു പറയുന്നു. 2013ൽ പുറത്തിറങ്ങിയ വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഷീ ടാക്സി, മംഗ്ലീഷ്, കനൽ, പുതിയ നിയമം, ആടുജീവിതം, പുത്തൻപണം, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, സ്റ്റാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഷീലു അഭിനയിച്ചു.‘വീകം’ എന്ന ചിത്രത്തിലൂടെ നിർമാതാവായും ഷീലു തുടക്കം കുറിച്ചു കഴിഞ്ഞു. ബിസിനസ് മാനും, നിർമാതാവുമായ എബ്രഹാം മാത്യു ആണ് ഷീലുവിന്റെ ഭർത്താവ്.
Start A New Search Sheelu Abraham Home Tour Viral News Malayalam

 

Rate this post