അവനെ എന്തിന് ഒഴിവാക്കി അവൻ സൂപ്പറല്ലേ!! വിമർശനം ശക്തം

ഇംഗ്ലണ്ടിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരക്ക് ശേഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ആരാധകർക്കിടയിൽ പിരിമുറുക്കം. രോഹിത് ശർമ്മ ഉൾപ്പടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ, യുവ ഇന്ത്യൻ ഓപ്പണർ പ്രിത്വി ഷായെ ഉൾപ്പെടുത്താതിരുന്നതാണ് ആരാധക രോഷത്തിന് കാരണം.

ഇക്കാര്യത്തിൽ ആരാധകർ സോഷ്യൽ മീഡിയയിൽ പരസ്യമായി സെലക്ടർമാർക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പ്രിത്വി ഷായെ എന്തുകൊണ്ട് ടീമിലേക്ക് പരിഗണിക്കുന്നില്ല എന്നതാണ് ആരാധകരുടെ ചോദ്യം. മാത്രമല്ല, രാഹുൽ ദ്രാവിഡ്‌ ഇന്ത്യയുടെ പരിശീലകനായ ശേഷം ഒരേസമയം ഒന്നിലധികം ഇന്ത്യൻ സ്‌ക്വാഡുകളെ വരെ അണിനിരത്തിയിട്ടുണ്ട്. അതോടെ നിരവധി യുവ താരങ്ങൾക്ക് അവസരം ലഭിക്കുകയും ചെയ്തു.

മാത്രമല്ല, വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇപ്പോൾ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഇഷാൻ കിഷനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഷാൻ കിഷൻ ഒരു ഏകദിന ഫോർമാറ്റിന് യോജിച്ച താരമല്ല എന്നാണ് ആരാധകരുടെ അഭിപ്രായം. അതുമാത്രമല്ല, ഇഷാൻ കിഷൻ ഓപ്പണറുടെ റോളിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും ഇഷാൻ കിഷന് രോഹിത് ശർമ്മ നായകനായ ശേഷം ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട് എന്നും ആരാധകർ പറയുന്നു. അതിന്റെ ഭാഗമായിയാണ് പ്രിത്വി ഷായെ ഇപ്പോൾ ടീമിലേക്ക് പരിഗണിക്കാത്തത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. എന്തുതന്നെയായാലും, പ്രിത്വി ഷാ മികച്ച ഭാവിയുള്ള ഒരു യുവ താരമായതിനാൽ അദ്ദേഹത്തിന് കൂടുതൽ അവസരം നൽകി, അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കേണ്ടത് തന്നെയാണ്. ഇനി വരുന്ന പരമ്പരകളിൽ ഇന്ത്യൻ ടീമിൽ പ്രിത്വി ഷായെ പ്രതീക്ഷിക്കാം.