അതൊരു യമണ്ടൻ പ്രശ്നം സൂക്ഷിച്ചില്ലേൽ പണി പാളും!!മുന്നറിയിപ്പ് നൽകി രവി ശാസ്ത്രി

ലോകകപ്പ് തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിൽ തുടരുന്ന ടീം ഇന്ത്യക്ക് ചില നിർദ്ദേശങ്ങൾ നൽകി മുൻ പരിശീലകൻ രവി ശാസ്ത്രി. ടി20 ഫോർമാറ്റിൽ കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ടീം ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ വളരെ മികച്ചതാണ് എന്ന് അഭിപ്രായപ്പെട്ട മുൻ പരിശീലകൻ, എന്നാൽ ഇന്ത്യ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട മേഖലകൾ ഏതാണെന്ന് വിശദീകരിക്കുകയും ചെയ്തു.

താൻ പരിശീലകനായിരുന്ന സമയത്ത് ഇന്ത്യക്ക് ഒരു മികച്ച നാലാം നമ്പർ ബാറ്റർ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞ രവി ശാസ്ത്രി, സൂര്യകുമാർ യാദവ് വന്നതോടെ ഇപ്പോൾ ആ വിടവ് നികന്നു എന്ന് പറഞ്ഞു. എന്നാൽ, ഇന്ത്യ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഫീൽഡിങ്ങിൽ ആണെന്നാണ് മുൻ ഇന്ത്യൻ താരം കൂടിയായിരുന്ന രവി ശാസ്ത്രിയുടെ അഭിപ്രായം. ഫീൽഡിംഗിൽ എത്രത്തോളം റൺസ് സേവ് ചെയ്യാൻ സാധിക്കുന്നൊ, അത് മത്സര ഫലത്തിൽ പ്രകടമാകും എന്നും ശാസ്ത്രി പറഞ്ഞു.

“ഇന്ത്യക്ക് കഴിഞ്ഞ 5-6 വർഷകാലമായി ഒരു നാലാം നമ്പർ ബാറ്റർ ഉണ്ടായിരുന്നില്ല. അത് ഇന്ത്യയുടെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനത്തിൽ ദൃശ്യമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സൂര്യകുമാർ യാദവ് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ നാലാം നമ്പറിലേക്ക് വന്നതോടെ, ഇന്ത്യയുടെ ടി20 ഫോർമാറ്റിനുള്ള ബാറ്റിംഗ് ലൈനപ്പ് കൂടുതൽ മികച്ചതായിരിക്കുകയാണ്. ഇന്ന് ഇന്ത്യക്ക് ഏറ്റവും ശക്തമായ ബാറ്റിംഗ് നിരയുണ്ട്,” ശാസ്ത്രി പറയുന്നു.

“എന്നാൽ ഇന്ത്യ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഫീൽഡിങ്ങിൽ ആണ്. ഒരു മത്സരത്തിൽ മികച്ച ഫീൽഡിങ്ങിലൂടെ 10-20 റൺസ് സേവ് ചെയ്യാൻ സാധിച്ചാൽ, അത് മത്സരഫലത്തിൽ വലിയ മാറ്റം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ലോകകപ്പിൽ ഫീൽഡർമാർ മികച്ച രീതിയിൽ പ്രകടനം നടത്തിയാൽ, അത് ഇന്ത്യക്ക് ഗുണകരമാകും,” രവി ശാസ്ത്രി പറഞ്ഞു. ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.