ആത്മവിശ്വാസം പണിയായി 😮😮😮പരാജയകാരണം തുറന്ന് പറഞ്ഞത് ഇന്ത്യയുടെ മുൻ കോച്ച്

ഇൻഡോർ ടെസ്റ്റിലേറ്റ കനത്ത പരാജയം ഇന്ത്യയ്ക്ക് വളരെ അപ്രതീക്ഷിതമായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യൻനിര മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ സ്പിന്നർമാർക്കു മുൻപിൽ അടിയറവ് പറയുന്നതാണ് കാണാൻ സാധിച്ചത്. ഈ വിജയത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യ വരുത്തിയ ചില പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി രംഗത്ത് വരികയുണ്ടായി. ആദ്യ ടെസ്റ്റുകളിൽ നിന്ന് ഇന്ത്യക്ക് ലഭിച്ച അമിതമായ ആത്മവിശ്വാസമാണ് മൂന്നാം ടെസ്റ്റിലെ പരാജയത്തിന് കാരണമായത് എന്നാണ് രവി ശാസ്ത്രത്തിലൂടെ പക്ഷം.

“ആദ്യ രണ്ടു മത്സരങ്ങളിലൂടെ ഇന്ത്യയ്ക്ക് വളരെയധികം ആത്മവിശ്വാസവും ആത്മസംതൃപ്തിയും ലഭിക്കുകയുണ്ടായി. ഇത് ഇന്ത്യയെ മൂന്നാം ടെസ്റ്റിൽ പിന്നോട്ടടിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സുകളിൽ ഇന്ത്യൻ ബാറ്റർമാർ കളിച്ച ഷോട്ടുകളിൽ നിന്ന് ഇത് വ്യക്തമാണ്. പല ഷോട്ടുകളും ഓസ്ട്രേലിയൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നതിനായി ഇന്ത്യ സൃഷ്ടിച്ചതായിരുന്നു. എന്നാൽ ഈ ഷോട്ടുകളൊക്കെയും മത്സരത്തിൽ പരാജയത്തിന് കാരണമായി. എന്തായാലും മത്സരത്തിലെ ഈ പരാജയം വലിയ രീതിയിൽ വിലയിരുത്തേണ്ടത് തന്നെയാണ്.”- രവി ശാസ്ത്രി പറയുന്നു.

ഇതോടൊപ്പം മൂന്നാം ടെസ്റ്റിൽ ഇന്ത്യ ടീമിൽ മാറ്റങ്ങൾ വരുത്തിയതിനെതിരെയും രവി ശാസ്ത്രി സംസാരിക്കുകയുണ്ടായി. “ഇന്ത്യ മൂന്നാം ടെസ്റ്റിന് മുമ്പ് ടീമിൽ മാറ്റം വരുത്തിയിരുന്നു. കെഎൽ രാഹുലിനെ ഇന്ത്യ ഒഴിവാക്കി. ചില സമയങ്ങളിൽ ഇത്തരം ഒഴിവാക്കലുകൾ ടീമിനുള്ളിൽ തന്നെ അസന്തുലിതാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിൽ മറ്റു ബാറ്റർമാർ ടീമിലെ തങ്ങളുടെ സ്ഥാനത്തിനായി കളിക്കും. അങ്ങനെ മറ്റൊരു മാനസികാവസ്ഥ അവർക്ക് രൂപപ്പെടും.”- ശാസ്ത്രി കൂട്ടിച്ചേർക്കുന്നു

മത്സരത്തിന്റെ ആദ്യദിനം മുതൽ ഇന്ത്യൻ ബാറ്റിംഗ് പൂർണമായും തകരുന്നതാണ് കാണാൻ സാധിച്ചത്. ഇതോടൊപ്പം വലിയ രീതിയിൽ മെച്ചമുണ്ടാക്കാൻ ഇന്ത്യൻ ബോലർമാർക്ക് സാധിക്കാതെ വന്നതോടുകൂടി ഇന്ത്യൻ ടീം മത്സരത്തിൽ കടപുഴകി വീഴുകയായിരുന്നു. 9 വിക്കറ്റുകൾക്കായിരുന്നു മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ വിജയം കണ്ടത്. ഈ പരാജയത്തോടെ അവസാന മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് അനിവാര്യമായി തീർന്നിരിക്കുകയാണ്.

Rate this post