ഒരൊറ്റ തോൽവി ഞങ്ങൾ ടീം മൊത്തം ഡൗണായി 😱😱വെളിപ്പെടുത്തി രവി ശാസ്ത്രി

വിരാട് കോഹ്‌ലിയെ നായകനായി മികച്ച രീതിയിൽ ഉപയോഗിച്ചു, ഫോർമാറ്റുകളിലുടനീളം പരിചയസമ്പന്നരെയും യുവ നിരയെയും അണിനിരത്തി മികച്ച പ്ലെയിങ് ഇലവനുകൾ ഉണ്ടാക്കി, ഈ വീക്ഷണങ്ങളിൽ നിന്നെല്ലാം നോക്കിയാൽ ഇന്ത്യയുടെ മികച്ച പരിശീലകന്മാരിൽ ഒരാൾ തന്നെയാണ് മുൻ ഇന്ത്യൻ താരം കൂടിയായ രവി ശാസ്ത്രി. എന്നാൽ, തന്റെ കാലത്ത് ഇന്ത്യക്ക് ഐസിസി കിരീടങ്ങൾ നേടാനായില്ല എന്നത് രവി ശാസ്ത്രിക്കെതിരെ വലിയ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഉയരാൻ കാരണമായി.

ഇപ്പോൾ, വീണ്ടും കമെന്റെറ്ററായും ക്രിക്കറ്റ് ഷോകളിൽ അവതാരകനായും എല്ലാം സജീവമാവുകയാണ് രവി ശാസ്ത്രി. അടുത്തിടെ, അദ്ദേഹം പരിശീലകനായ വേളയിൽ ഇന്ത്യൻ ടീം ഒന്നാകെ സ്‌തംപ്പിച്ചു പോയ ഒരു സാഹചര്യത്തെക്കുറിച്ച് രവി ശാസ്ത്രി വിശദീകരിക്കുകയുണ്ടായി. 2020-ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഇന്ത്യയുടെ അഡ്ലെയ്‌ഡ് ടെസ്റ്റിനെ കുറിച്ചാണ് ശാസ്ത്രി ഓർത്തെടുത്തത്.

അഡ്ലെയ്‌ഡ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 244 റൺസ് നേടിയിരുന്നു. തുടർന്ന്, കരുത്തരായ ബാറ്റിംഗ് നിരയുള്ള ഓസ്ട്രേലിയയെ അവരുടെ ഒന്നാം ഇന്നിംഗ്സിൽ 191 റൺസിന് ഒതുക്കി ഇന്ത്യ ഞെട്ടിക്കുകയും ചെയ്തു. എന്നാൽ, ഒന്നാം ഇന്നിംഗ്സിലെ 53 റൺസ്‌ ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ, ദയനീയമായി തകർന്നടിയുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 36 റൺസിന് കൂടാരം കയറിയതോടെ, ഓസ്ട്രേലിയ അനായാസം ജയം നേടി. ഇതേക്കുറിച്ചാണ് രവി ശാസ്ത്രി ഓർക്കുന്നത്.

“ഞാൻ വളരെയേറെ വിമർശനങ്ങൾ കേൾക്കുന്ന സമയം, ഒരുപാട് കുത്തുവാക്കുകൾ എന്നെക്കുറിച്ച് പലരും പറയുന്നതായി ഞാൻ അറിയുന്നുണ്ടായിരുന്നു. എന്ത് വിലകൊടുത്തും ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കണമെന്നായിരുന്നു ലക്ഷ്യം. ആദ്യ ദിവസങ്ങളിൽ പ്ലാനിങ് അനുസരിച്ച് നടന്നു. എന്നാൽ ആ ദിവസം എന്ത് സംഭവിച്ചു എന്നറിയില്ല. 36 റൺസിന് ഇന്ത്യ ഓൾഔട്ട്‌. അതിന് തലേദിവസം 9 വിക്കറ്റുകൾ ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. എന്നാൽ, ഒരു സെഷനിൽ ഇന്ത്യ ആകെ തകർന്നടിഞ്ഞു. ഇന്ത്യൻ ടീം ഒന്നാകെ സ്തംപിച്ചു പോയ ഒരു നിമിഷമായിരുന്നു അത്,” രവി ശാസ്ത്രി പറഞ്ഞു.