പെട്ടന്നാണ് ഞാൻ കോച്ചായത് 😱😱😱ദ്രാവിഡ് അത്ഭുതം സൃഷ്ടിക്കും!!! പുകഴ്ത്തി ശാസ്ത്രി

ഐസിസി കിരീടങ്ങൾ ഇല്ല എന്നത് ഒഴിച്ച് നിർത്തിയാൽ രവി ശാസ്ത്രിയുടെ പരിശീലന കാലയളവിലെ ഇന്ത്യൻ ടീം വളരെ മികച്ചത് തന്നെയായിരുന്നു. എന്നാൽ ഐസിസി കിരീടങ്ങൾ ഇല്ല എന്നത് വളരെ ഗൗരവത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം കണ്ടത് കൊണ്ട് തന്നെ, രവി ശാസ്ത്രിയെ മാറ്റാൻ പല കോണുകളിൽ നിന്നും സമ്മർദ്ദങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ, തന്റെ പിന്മുറക്കാരനായി ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ്‌ ഇന്ത്യയുടെ പരിശീകനായതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രവി ശാസ്ത്രി.

താൻ അപ്രതീക്ഷിതമായി ഇന്ത്യയുടെ പരിശീലകനായതാണെന്ന് വെളിപ്പെടുത്തിയ രവി ശാസ്ത്രി, എന്നാൽ തന്നെപോലെയല്ല ദ്രാവിഡ്‌ ഇന്ത്യയുടെ പരിശീലകൻ ആയതെന്നും പറഞ്ഞു. ദ്രാവിഡിന് കൃത്യമായ വീക്ഷണങ്ങൾ ഉണ്ടെന്നും, അദ്ദേഹത്തിന് അത് കൃത്യമായി കളിക്കാരുമായി സംവദിക്കാൻ ആയാൽ ടീം ഇന്ത്യക്ക് കൂടുതൽ ഉയരങ്ങളിൽ രാഹുൽ ദ്രാവിഡിന് കീഴിൽ എത്താൻ സാധിക്കും എന്നും ശാസ്ത്രി വിശ്വസിക്കുന്നു.

“ഞാൻ കമെന്റെറ്റർ ആയിരുന്നു. അവിടെ നിന്നാണ് എന്നോട് ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആവാൻ ആവശ്യപ്പെടുന്നത്. അങ്ങനെ അപ്രതീക്ഷിതമായി ആണ് ഞാൻ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. തുടർന്ന് ഞാൻ എന്റെ ജോലി കൃത്യമായി ചെയ്യുകയും ചെയ്തു. എന്നാൽ രാഹുൽ ദ്രാവിഡ്‌ എന്നെ പോലെയല്ല. ദ്രാവിഡ്‌ എന്റെ പിന്മുറക്കാരനാകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്,” ശാസ്ത്രി പറഞ്ഞു.

“ദ്രാവിഡ്‌ ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ പരിശീലകനായിരുന്നു. അവിടെനിന്നാണ് ഇന്ത്യ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ദ്രാവിഡ്‌ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തിട്ടുണ്ട്. ദ്രാവിഡിന് കൃത്യമായ പ്ലാനുകൾ ഉണ്ട്. അവ കൃത്യമായി കളിക്കാരുമായി ആശയവിനിമയം നടത്താൻ സാധിച്ചാൽ, ദ്രാവിഡ്‌ അദ്ദേഹത്തിന്റെ ഈ റോൾ തീർച്ചയായും ആസ്വദിക്കും. ഇന്ത്യക്ക് കൂടുതൽ ഉയരങ്ങളിൽ എത്താനും സാധിക്കും,” രവി ശാസ്ത്രി പറഞ്ഞു.