സഞ്ജു സൂപ്പറാണ് പക്ഷെ ഒരു പ്രശ്നമുണ്ട് 😳😳ചൂണ്ടികാട്ടി രവി ശാസ്ത്രി

ചൊവ്വാഴ്ച (മെയ്‌ 24) ഈഡൻ ഗാർഡൻസിൽ, 8 പവർപ്ലേ ഡെലിവറികളിൽ വെറും 3 റൺസ് എടുത്ത് ഓപ്പണർ യശസ്വി ജയ്‌സ്വാൾ പുറത്താവുകയും, റൺസ് കണ്ടെത്താൻ സ്റ്റാർ ബാറ്റർ ജോസ് ബട്ട്ലർ കഷ്ടപ്പെടുകയും ചെയ്തതോടെ തന്റെ ടീം ഏറ്റവും ദയനീയമായ അവസ്ഥയിലായിരിക്കുമ്പോഴാണ് ബാറ്റ് ചെയ്യാൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ക്രീസിലെത്തുന്നത്. അന്നേരം തന്റെ ടീമിന് എന്താണോ ആവശ്യം, അത് തന്റെ ആദ്യ ഡെലിവറിയിൽ തന്നെ സഞ്ജു സാംസൺ ചെയ്തു.

ഇടംകൈയൻ ഫാസ്റ്റ് ബൗളർ യാഷ് ദയാലിനെ ലോംഗ്-ഓണിലേക്ക് അനായാസമായ ലിഫ്റ്റ് ചെയ്‌ത് സിക്സ് പറത്തിയ സഞ്ജു സാംസൺ തന്റെ കഴിവ് പ്രകടിപ്പിച്ചു. ആ ഒരു ഷോട്ട് രാജസ്ഥാൻ ക്യാമ്പിനെ മുഴുവൻ ആവേശത്തിൽ ആക്കുകയും സഹതാരങ്ങൾക്ക് കോൺഫിഡൻസ് പകരുന്നതും എതിരാളികളുടെ ഹൃദയത്തിൽ ഒരു ആഘാതം സൃഷ്ടിക്കുന്നതുമായിരുന്നു. അതുതന്നെയായിരുന്നു അന്നേരം രാജസ്ഥാൻ റോയൽസിനും ആവശ്യമുണ്ടായിരുന്നത്.

എന്നാൽ, വിമർശകരുടെയും ആരാധകരുടെയും ചോദ്യം ഒരിക്കലും സഞ്ജുവിന്റെ കഴിവിനെ കുറിച്ചായിരുന്നില്ല. അത് അദ്ദേഹത്തിന്റെ ഷോട്ട് തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. കഴിഞ്ഞ മത്സരത്തിൽ, സാംസൺ തന്റെ 40-കളിൽ എത്തിനിൽക്കുമ്പോൾ, അർധ സെഞ്ച്വറി പൂർത്തിയാക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ, ഇടങ്കയ്യൻ സ്പിന്നർ സായ് കിഷോറിനെതിരെ ഒരു ഷോട്ട് മിസ്-ഹിറ്റ് ചെയ്തപ്പോൾ, അത് 26 പന്തിൽ 47 റൺസെടുത്ത സഞ്ജുവിന്റെ പുറത്താകലിലേക്ക് നയിച്ചു.

ഈ ഇന്നിംഗ്സിന് പിന്നാലെ രാജസ്ഥാൻ റോയൽസിന് ഒരു അടിത്തറയിട്ടതിന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി സഞ്ജു സാംസണെ അഭിനന്ദിച്ചു. എന്നാൽ, സഞ്ജുവിന്റെ പ്രകടനത്തിൽ തനിക്ക് അനുഭവപ്പെട്ട ഒരു നിരാശയും ശാസ്ത്രി മറച്ചുവെച്ചില്ല. “വലിയ ഷോട്ടുകൾ, ചെറിയ ഷോട്ടുകൾ, സ്ട്രൈറ്റ് ഷോട്ടുകൾ എല്ലാം അടിക്കാൻ സഞ്ജു തയ്യാറായിരുന്നു. അവൻ ബോളുകൾ അനായാസം സ്റ്റാൻഡിലേക്ക് അടിച്ചു. സ്പിന്നർമാർക്കെതിയർ അവൻ ഡിഫെൻസിവ് ഗെയിം കളിച്ചു.

ഒരിക്കൽ അവൻ കഷമ നശിച്ച് ക്രീസ് വിട്ടിറങ്ങുമോ എന്ന് ഞാൻ ഭയന്നു, പക്ഷേ അവൻ കഷമയോടെ വെയിറ്റിംഗ് ഗെയിം കളിച്ചു. അവൻ കുറച്ച് സമയം കൂടി ക്രീസിൽ തുടരാൻ ഞാൻ ആഗ്രഹിച്ചു, എന്നാൽ അവൻ എന്നെ നിരാശപ്പെടുത്തി. സഞ്ജു സാംസണിന്റെ കാര്യം എപ്പോഴും അങ്ങനെയാണ്. പക്ഷേ, ബട്ട്‌ലർ പോലും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ സഞ്ജു തന്റെ ടീമിന് അടിത്തറയൊരുക്കി,” ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.