ദാദ : കോഹ്ലി അടിക്ക് കാരണം എന്താ 😵‍💫😵‍💫😵‍💫ശാസ്ത്രി മനസ്സ് തുറക്കുന്നു

കുറച്ചധികം കാലമായി ഇന്ത്യൻ ക്രിക്കറ്റിനെ വലിയ രീതിയിൽ ബാധിച്ച ഒന്നാണ് സൗരവ് ഗാംഗുലിയും വിരാട് കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ. മുൻപ് കോഹ്ലി നായകനായിരുന്നു സമയത്ത് സൗരവ് ഗാംഗുലി അദ്ദേഹത്തിനെതിരെ ചില പ്രവർത്തികൾ ചെയ്തിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനുശേഷം ഇരുവരും തമ്മിൽ അത്ര രസത്തിലല്ല. അതിന്റെ തുടർക്കാഴ്ച ഐപിഎല്ലിലും കാണുകയുണ്ടായി. ഐപിഎല്ലിൽ ഡൽഹിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിനുശേഷം വിരാട് കോഹ്ലി സൗരവ് ഗാംഗുലിയ്ക്ക് ഹസ്തദാനം നൽകാതെ ഒഴിഞ്ഞുമാറുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശേഷം ബാംഗ്ലൂർ ഡഗൗട്ടിലൂടെ നടന്നുപോയ ഗാംഗുലി വിരാട് കോഹിയെ ശ്രദ്ധിക്കാതെ പോയതും പുറത്തുവന്നു.

ഇതിനൊക്കെയും ശേഷം ഗാംഗുലിയെ വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു. ശേഷം ഗാംഗുലിയും കോഹ്ലിയെ അൺഫോളോ ചെയ്യുകയുണ്ടായി. ഇതിലൂടെ മനസ്സിലാകുന്നത് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ് എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. വിരാട് കോഹ്ലിയുമായി വലിയ രീതിയിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്ന രവി ശാസ്ത്രിയുടെ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

വിരാട് കോഹ്ലിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ ഈ സാഹചര്യം എങ്ങനെ മറികടന്നേനെ എന്ന ചോദ്യത്തിനാണ് രവിശാസ്ത്രി മറുപടി നൽകിയത്. “ഞാനായിരുന്നു ഈ സ്ഥാനത്ത് എങ്കിൽ ആ വ്യക്തിയുമായുള്ള എന്റെ ബന്ധം എങ്ങനെയാണ് അതിനെ ആശ്രയിക്കുകയായിരിക്കും എന്റെ പ്രതികരണം. എനിക്ക് ഇതിൽ സംസാരിക്കേണ്ട കാര്യമില്ല എന്ന് തോന്നിക്കഴിഞ്ഞാൽ ഞാൻ സംസാരിക്കില്ല. ഞാൻ ഒഴിഞ്ഞുമാറുക തന്നെ ചെയ്യും. എന്നാൽ ഇതിനൊക്കെയും അവസാനം ചിന്തിക്കുമ്പോൾ നമ്മൾ കൂടുതൽ വലുതായി ചിന്തിക്കേണ്ടിയിരുന്നു എന്ന് തോന്നിപ്പോകും. അങ്ങനെയുള്ള സാഹചര്യത്തിൽ ആരാണ് മുതിർന്നത് എന്നൊന്നും അർത്ഥമില്ല.”- ശാസ്ത്രി പറഞ്ഞു.

മുൻപ് ഇന്ത്യൻ ടീമിൽ ഒരുപാട് ചലനങ്ങൾ ഉണ്ടാക്കിയ സംഭവമായിരുന്നു വിരാട് കോഹ്ലിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള പ്രശ്നങ്ങൾ. വിരാട് കോഹ്ലിയെ നായക സ്ഥാനത്തുനിന്ന് മാറ്റിയതിൽ സൗരവ് ഗാംഗുലിക്ക് വലിയ രീതിയിലുള്ള പങ്കുണ്ട് എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ശേഷം അന്നത്തെ ടീം സെലക്ടറായ ചേതൻ ശർമയും ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. മാത്രമല്ല അന്ന് തന്നെ നായകസ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ബിസിസിഐ നേരത്തെ അറിയിച്ചിരുന്നില്ല എന്ന് വിരാട് കോഹ്ലി പത്രസമ്മേളനത്തിനും പറഞ്ഞിരുന്നു. എന്തായാലും ഈ പ്രശ്നം വളരെ സങ്കീർണമായിത്തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ തുടരുകയാണ്.

Rate this post