6 ബോളിൽ 25 റൺസ്‌ 😱😱ഫിനിഷിഗ് കിംങായി ഹൈദരാബാദ് യുവ താരം :ഞെട്ടൽ മാറാതെ ഫെർഗൂസൺ

ഐപിൽ എക്കാലവും പുത്തൻ താരങ്ങൾക്ക് അനേകം അവസരങ്ങൾ നൽകാറുണ്ട്. ഐപിൽ പതിനഞ്ചാം സീസണിലും ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ കണ്ടതാണ്.ഇപ്പോൾ പുരോഗമിക്കുന്ന ഗുജറാത്ത് : ഹൈദരാബാദ് മത്സരത്തിലും അത്തരം ഒരു മാസ്മരിക പ്രകടനവുമായി കയ്യടികൾ നേടുകയാണ് ഹൈദരാബാദ് താരമായ ശഷാങ്ക് സിംഗ്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് ടീമിനായി ബാറ്റിംഗ് നിര ഒരിക്കൽ കൂടി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ പിറന്നത് 195 റൺസ്‌. യുവ താരം അഭിഷേക് ശർമ്മ വെറും 42 ബോളിൽ 6 ഫോറും മൂന്ന് സിക്സ് അടക്കം 65 റൺസ്‌ നേടിയപ്പോൾ മറ്റൊരു അർഥ സെഞ്ച്വറി പ്രകടനവുമായി മാർക്രം ഹൈദരാബാദ് രക്ഷകനായി മാറി. എന്നാൽ അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെ നഷ്ടമായ ടീമിന്റെ ടോട്ടൽ 190 കടത്തിയത് യുവ താരമായ ശഷാങ്ക് സിംഗ് തന്നെ.

ഈ ഐപിൽ സീസണിൽ ബാറ്റ് കൊണ്ട് അധികം അവസരങ്ങൾ ലഭിക്കാതെയിരുന്ന താരം വെറും 6 ബോളിൽ നേടിയത് 25 റൺസ്‌. അവസാന ഓവറിൽ മൂന്ന് സിക്സ് അടക്കം നേടിയ താരം ഒരുവേള ഗുജറാത്തിനെ അമ്പരപ്പിച്ചു.

സ്റ്റാർ പേസർ ഫെർഗൂസണിന്റെ ഓവറിൽ നാല് സിക്സ് അടക്കം നേടാനായി ഹൈദരാബാദ് ടീമിന് സാധിച്ചപ്പോൾ അവർ ഈ സീസണിലെ ഏറ്റവും വലിയ ടോട്ടലിലേക്ക് എത്തി.പതിനെട്ടാം ഓവറിൽ ക്രീസിലേക്ക് എത്തിയ താരം വെടിക്കെട്ട് ഫിനിഷിഗ് മികവാണ് കാഴ്ചവെച്ചത്.താരത്തിന്റെ ഈ അപ്രതീക്ഷിത ഇന്നിങ്സ് ഹൈദരാബാദ് ക്യാമ്പിൽ അടക്കം വലിയ ആവേശമായി മാറി.