കണ്ടാൽ പാവം പക്ഷെ ഇന്ന് അയാളാണ് കിങ്!!! ബൊളീവുഡ് സൂപ്പർ സ്റ്റാറിനെ മനസ്സിലായില്ലേ??

ലോക സിനിമ ആരാധകർക്കിടയിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു ഫിലിം ഇൻഡസ്ട്രിയാണ് ബോളിവുഡ്. ബോളിവുഡ് സിനിമകളെ ആരാധകർ ഇഷ്ടപ്പെടുന്നതിനൊപ്പം ബോളിവുഡ് താരങ്ങളുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാനും, അവരുടെ ചിത്രങ്ങൾ പകർത്താനും കാണാനുമെല്ലാം ആരാധകർക്ക് വളരെ ഇഷ്ടമാണ്. ബോളിവുഡ് നടി നടന്മാരെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ആരാധന പാത്രങ്ങളായി കാണുന്നവരാണ്.

ഇത്തരത്തിൽ ഇന്ത്യൻ സിനിമ ആരാധകർ മുഴുവൻ ഇഷ്ടപ്പെടുന്ന ഒരു ബോളിവുഡ് നടന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ചിത്രത്തിൽ കാണുന്ന ബാല്യകാലത്തെ മുഖത്തോട് ഇപ്പോഴുള്ള നടന്റെ മുഖവുമായി വളരെ സാദൃശ്യമുള്ളതിനാൽ തന്നെ പലർക്കും ഈ ബാല്യകാലത്തെ ചിത്രം കാണുമ്പോൾ തന്നെ ഇത് ആരാണ് എന്ന് മനസ്സിലായിട്ടുണ്ടാവും. അങ്ങനെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഈ നായകന്റെ കട്ട ആരാധകർ തന്നെ.

ഇന്ത്യൻ സിനിമയിൽ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ബോളിവുഡിന്റെ സ്വന്തം ഷാരൂഖ് ഖാന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. എസ്ആർകെ എന്ന് ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്ന ഷാരൂഖ് ഖാൻ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ അധികമായി ഇന്ത്യൻ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നായക നടനാണ്. 1992-ൽ പുറത്തിറങ്ങിയ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ ബിഗ് സ്ക്രീനിൽ ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

പിന്നീട്, ‘ബാസിഗാർ’, ‘ദിൽവാലെ ദുൽഹാനിയ ലെ ജായേങ്കെ’, ‘ജോഷ്’, ‘ഖബി ഖുഷി ഖബി ഗം’, ‘ചക് ദേ ഇന്ത്യ’, ‘ചെന്നൈ എക്സ്പ്രസ്സ്‌’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമ ആരാധകരെ വിസ്മയിപ്പിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്ത ഷാരൂഖ് ഖാൻ, നിരവധി ചിത്രങ്ങളുമായി ഒരു വലിയ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. ഈ വർഷം പുറത്തിറങ്ങാൻ ഒരുങ്ങുന്ന അമീർ ഖാൻ ചിത്രം ‘ലാൽ സിംഗ് ചദ്ധ’യിൽ ഷാറൂഖ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Rate this post