ഷാനിസ് , കാക്കൂരിന്റെ പ്രിയതാരം .

ഷാനിഷ്. പ്രവാസ ലോകത്തു വോളി ബോൾ. കളിയിൽ ഏറ്റവും കൂടുതൽ ആരാധകരുടെ മനം കവർന്ന തരാം തന്റെ തായ ദിവസങ്ങളിൽ ചിറ്റപ്പുലിയുടെ വേഗത്തിൽ . എതിരാളികളുടെ പ്രതിരോധം തച്ചു തകർത്തു. ടീമിന് വിജയം സമ്മാനിക്കുന പ്രതിഭ. 5ക്ലാസ്സ്‌ മുതൽ കളിച്ചു തുടങ്ങി. 8ക്ലാസിൽ പാവണ്ടൂർ ഹൈസ്കൂൾ അവിടെ വെച്ചു ബാലൻ മാസ്റ്ററുടെ കിഴിൽ കളി പഠിച്ചു തുടങ്ങി. പിന്നിട് നരിക്കുനി സ്കൂളിൽ നാഷണൽ കളിച്ചു. സ്റ്റേറ്റ് ജൂനിയർ യൂത്ത്. കോഴിക്കോട് ജില്ലക് വേണ്ടി യൂത്ത് കളിച്ചു (അന്ന് കൂടെ ഷെമീം മംഗലശേരി )കോളേജ് sn കോളേജ് ആയിരുന്നു അവിടെ 3വർഷം തുടർച്ചയായി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കളിച്ചു. (കൂടെ അമൽദേവ് )ഒരു പ്രാവശ്യം ഓൾ ഇന്ത്യ റൺർ ആയി സൗത്ത് സോൺ സീനിയർ കളിച്ചു. ഇതിന് ഇടയിൽ ഒരു വർഷം കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌നു വേണ്ടി ഗസ്റ്റ്‌ ആയിട്ടു കളിച്ചു.

കോളേജ് ടീമിൽ സുറുമി shehraz മിർഷാദ് മുബഷിർ റോഷൻ തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം കളിച്ചു കൂടെ കളിച്ചവർക് എല്ലാം ജോലി കിട്ടി. എല്ലാവരെയും പോലെ ഷാനിഷ് പ്രവാസി ആയി. തന്റെ കൈയിൽ ഉള്ള കളി മറക്കാത്ത ഷാനിഷ് ഇവിടെയും പ്രമുഖ ടീം കൾക്ക് വേണ്ടിയും. കളിച്ചു അതിന്ടെ ദുബായിലെ പ്രമുഖ ക്ലബ്‌ ആയ al ദഫ്‌റ ക്ലബ്‌നു വേണ്ടി ഒരു വർഷം കളിച്ചു കോഴിക്കോട് പോലീസ് നു വേണ്ടി ഗസ്റ്റ്‌ ആയി കളിച്ചു. കേരളത്തിൽ ഏതെങ്കിലും ഒരു ഡിപ്പാർട്മെന്റ് ടീമിൽ ജോലി കിട്ടിയിരുന്നെങ്കിൽ ഷാനിഷ് കൂടുതൽ ഉയരങ്ങളിൽ എത്തിയേനെ. നല്ല ഫസ്റ്റ് പാസും എതിർ പ്രതിരോധത്തെ തച്ചു തകർക്കുന്ന സ്മാഷ് കളുമായി ഇനിയും ഒരു പാട് കാലം ഷാനിഷ് കളം നിറഞ്ഞു കളിക്കട്ടെ.