ജമന്തിപൂ അഴകിൽ മഞ്ഞ സാരിയിൽ രാജകുമാരിയെപോലെ എത്തുകയാണ് ഷംന കാസിം | Shamna kasim Royal Look in Saree

Shamna kasim Royal Look in Saree Malayalam : തന്റെ ഇഷ്ട വസ്ത്രമായ സാരിയിൽ തിളങ്ങി ഷംന. സാരിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് താരം എപ്പോഴും പറയാറുണ്ട്. ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ താരം സാരി ഉടുത്ത് ചെയ്തിട്ടുണ്ട്. ഇപ്പോൾ വീണ്ടും സാരിയിൽ തിളങ്ങി ഷംന ആരാധകർക്ക് മുന്നിൽ എത്തുകയാണ്. ഇത്തവണ താരം ജമന്തി പൂവ് പോലെ തിളങ്ങുന്ന മഞ്ഞ സാരിയിൽ ആണ് എത്തിയിരിക്കുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രത്തിലാണ് മഞ്ഞ സാരിയിൽ മനോഹരമായ മെയ്യഴകോടെ പ്രത്യക്ഷപ്പെട്ടത്. സിനിമയോടൊപ്പം ഷംനക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ഡാൻസും.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്ന താരത്തിന്റെ ചിത്രങ്ങൾ എന്നും ആരാധകരുടെ മനം കവരും അഴകിലാണ് എത്താറുള്ളത്. ഷംന മലയാളികൾക്ക് സുപരിചിതയായി മാറിയത് അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ ആണ്. ഈ അടുത്താണ് താരത്തിന്റെ വിവാഹം നടന്നത്. ദുബായിൽ വെച്ച് അത്യാഢംബരമായി നടന്ന ചടങ്ങിൽ പ്രമുഖ സിനിമ താരങ്ങൾ അതിഥികളായി എത്തിയിരുന്നു. സിനിമ മേഖലയിലെ തന്റെ പ്രിയ കൂട്ടുകാരി ആയ മീര നന്ദനു ഉൾപ്പടെ

ദുബായിലെ വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ ബിസിനസ് കൺസൾട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരൻ. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് വരൻ ഷാനിദ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലൂടെ സിനിമ മേഖലയിൽ സജീവമാണ് താരം. 2004ൽ കമലിന്റെ സംവിധാനത്തിൽ പുറത്ത് ഇറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ മികച്ച നർത്തകി കൂടിയായ ഷംന സിനിമ രംഗത്തേക്ക് എത്തിയത്. കണ്ണൂർ സ്വദേശിയാണ് താരം എന്നാൽ വിവാഹം

കഴിച്ചിരിക്കുന്നത് മലപ്പുറം സ്വദേശിയെയാണ് എന്നാൽ ഇവർ സെറ്റിൽ ആയിരിക്കുന്നത് ദുബൈയിലാണ്. നടി എന്നതിലുപരിയായി ഷംന ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജായും സജീവമാണ്. മാർക്കോണി മത്തായി, മധുരരാജ എന്നീ മലയാളം സിനിമകളിൽ ഏറ്റവും അവസാനം ഷംന അഭിനയിച്ചിട്ടുള്ളത്.

Rate this post