റമദാൻ നിലാവിന് ഇരട്ടി മധുരം!! പുണ്യമാസത്തിൽ ഷംന കാസിമിന് കുഞ്ഞ് പിറന്നു; ആദ്യത്തെ കൺമണിയെ വരവേറ്റ് നടിയും കുടുംബവും | Shamna kasim Blessed With Baby Boy

Shamna kasim Blessed With Baby Boy Malayalam : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് പ്രിയ നടി ഷംന കാസിം. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. മലയാളത്തിൽ കൂടാതെ തമിഴ് കന്നട ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമാണ്. താരത്തിന്റെ വിവാഹവും തുടർന്നുള്ള ഗർഭകാലവും എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ വളരെയധികം ചർച്ച ചെയ്തിരുന്നു. താരത്തിന്റെ വളകാപ്പു ചടങ്ങ് ഒമ്പതാം മാസത്തിലെ മറ്റു ചടങ്ങുകൾ ഫോട്ടോഷൂട്ട് തുടങ്ങിയവയെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തതാണ്.

കഴിഞ്ഞദിവസം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച നൃത്ത വീഡിയോയും പ്രേക്ഷകർ കണ്ടതാണ്. തന്റെ പൊന്നോമനയെ കാത്തിരിക്കുന്ന ഷംന കാസിമിന് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ഷംനയുടെ പുതിയ വിശേഷങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. അങ്ങനെ ആ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. ഷംന കാസിം ഒരു അമ്മയായിരിക്കുകയാണ്.

Shamna kasim Blessed With Baby Boy
Shamna kasim Blessed With Baby Boy

കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടുകൂടി താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രേക്ഷകരുടെ അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഡിസംബർ അവസാനത്തോടെയാണ് താനൊരു അമ്മയാകാൻ പോകുന്നു എന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ ഷംന പ്രേക്ഷകരെ അറിയിച്ചത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.

2004 പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. കോളേജ് കുമാരന്‍, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ വ്‌ലോഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നാനിയും കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദസറയാണ് ഷംനയുടെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ നേടിക്കൊണ്ടിരിക്കുന്നത്. Shamna kasim Blessed With Baby Boy

 

Rate this post