കിടുക്കാച്ചി യോർക്കർ.. സ്റ്റമ്പ്സ് അതിർത്തി കടത്തി ഷമി!!!കാണാം വീഡിയോ

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഒരു തീയുണ്ട ‘ക്ളീൻ ബോൾഡ്’ പന്തുമായി മുഹമ്മദ് ഷാമി. മത്സരത്തിൽ നതാൻ ലയണിന്റെ കുറ്റി തെറിപ്പിച്ച പന്താണ് ആരാധകരെ പ്രകമ്പനം കൊള്ളിച്ചത്. മത്സരത്തിൽ ഓസീസ് പരാജയത്തിന് തൊട്ടടുത്ത് നിൽക്കവേ ആയിരുന്നു ഷാമിയുടെ ഈ മാജിക് ബോൾ പിറന്നത്. ഇതോടെ ഇന്ത്യക്ക് മത്സരത്തിൽ കാര്യങ്ങൾ വളരെ അനായാസമായി മാറുകയായിരുന്നു.

മത്സരത്തിൽ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലെ 31-ആം ഓവറിൽ ആയിരുന്നു ഷാമി തീയായി മാറിയത്. കൃത്യമായി വിക്കറ്റ് ടു വിക്കറ്റ് വന്ന പന്തിന്റെ ഗതി നിർണയിക്കുന്നതിൽ ഓസീസ് ബാറ്റർ ലയൺ പരാജയപ്പെട്ടു. തത്ഫലമായി പന്തുമായി യാതൊരു തരത്തിലും കോൺടാക്ട് ചെയ്യാൻ ലയണിന് സാധിക്കാതെ വന്നു. മാത്രമല്ല കൃത്യമായി ലയണിന്റെ ലെഗ്ഗ് സ്റ്റമ്പും പിഴുതാണ് പന്ത് പോയത്. ഇന്നിംഗ്സിലെ ഒമ്പതാം വിക്കറ്റായി അങ്ങനെ ലയൺ കൂടാരം കയറി. മത്സരത്തിൽ എട്ടു റൺസ് മാത്രമായിരുന്നു ലയൺ നേടിയത്.

സ്പിന്നർമാരെ പിച്ച് വലിയ രീതിയിൽ അനുകൂലിക്കുന്നത് തന്നെയായിരുന്നു മത്സരത്തിലുടനീളം കണ്ടത്. ഇന്ത്യൻ സ്പിന്നർമാർ ഈ സഹായം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഓസീസ് സ്പിന്നർമാർക്ക് വേണ്ട രീതിയിൽ പിച്ചിനെ ഉപയോഗിക്കാൻ സാധിച്ചില്ല. അതോടെ ഇന്ത്യ ബാറ്റിങ്ങിലും ബോളിങ്ങിനും ആധിപത്യം നേടിയെടുക്കുകയാണ് ഉണ്ടായത്.

ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുൻപിൽ എത്തിയിട്ടുണ്ട്. മറുവശത്ത് ഒരുപാട് വെല്ലുവിളികളുമായി വന്ന ഓസ്ട്രേലിയയെ സംബന്ധിച്ച വളരെ പരിതാപകരം തന്നെയാണ് അവസ്ഥ. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ഇനിയും ഓസീസിന് ഇന്ത്യൻ പിച്ചുകളിൽ വെല്ലുവിളികൾ ഏറെയാണ്. ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണിത്.

2/5 - (3 votes)