ഇതെന്തൊരു ബോൾ ആണ് ഷാമി ഭായ്!! മുഹമ്മദ്‌ ഷാമിയുടെ ഡെലിവറി കണ്ട് ഇന്ത്യൻ താരങ്ങൾ പോലും ഞെട്ടിപ്പോയി

ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ഡൽഹി ടെസ്റ്റിലും ഒന്നാം മത്സരത്തിന് സമാനമായി ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഡൽഹിയിലും ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക്, ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കാൻ സാധിക്കുന്ന കൂറ്റൻ ടോട്ടൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയ മത്സരത്തിൽ, ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 263 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.

സ്പിന്നർമാരായ രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടിയപ്പോൾ, ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷാമി നാല് വിക്കറ്റുകൾ വീഴ്ത്തി. ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ (15) പുറത്താക്കി മുഹമ്മദ് ഷാമി തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. എന്നാൽ, 4 വിക്കറ്റ് നേട്ടത്തേക്കാൾ, മുഹമ്മദ് ഷാമിയുടെ ഒരു ഡെലിവറി സഹതാരങ്ങളെ പോലും അമ്പരപ്പിച്ചു.

ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ, മുഹമ്മദ്‌ ഷാമി എറിഞ്ഞ ഒന്നാമത്തെ ഡെലിവറിയാണ് വിരാട് കോഹ്ലി, ചേതേശ്വർ പൂജാര എന്നിവരടങ്ങിയ ഇന്ത്യൻ താരങ്ങളെ അമ്പരപ്പിച്ചത്. ഷമിയുടെ കൈകളിൽ നിന്ന് ബോൾ സ്ലിപ് ആയപ്പോൾ, അത് വൈഡ് ലൈനും കടന്ന് പോവുകയായിരുന്നു. ഫസ്റ്റ്, സെക്കന്റ്‌ സ്ലിപ്പുകളിൽ ഫീൽഡ് ചെയ്തിരുന്ന പൂജാര, കോഹ്ലി എന്നിവരുടെ ഇടയിലേക്കാണ് ബോൾ പോയതെങ്കിലും, വിക്കറ്റ് കീപ്പർ ശ്രീകാർ ഭരത് അവസരോചിതമായി കൃത്യ സ്ഥാനത്തേക്ക് വന്ന് ഇപ്പോൾ തന്റെ കയ്യിൽ കൊതിക്കുകയായിരുന്നു.

എന്നാൽ, ഷാമിയുടെ ബോൾ കണ്ട് കോഹ്ലിയും പൂജാരയും അമ്പരന്നുപോയി. ഫീൽഡ് അമ്പയർ അത് ഒരു വൈഡ് വിളിക്കും എന്ന് തോന്നിയെങ്കിലും, അദ്ദേഹം അത് നോ-ബോൾ വിളിക്കുകയായിരുന്നു. നോ-ബോളുകളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ആർട്ടിക്കിൾ 21.13 അനുസരിച്ചാണ് ഈ തീരുമാനമെടുത്തത്, ബാറ്റ്സ്മാനെ മറികടന്ന് പിച്ചിൽ നിന്ന് പൂർണ്ണമായോ ഭാഗികമായോ ബൗൺസ് ചെയ്താൽ ഒരു ഡെലിവറി നിയമവിരുദ്ധമായി കണക്കാക്കുമെന്ന് വ്യക്തമാക്കുന്നു.

1/5 - (1 vote)