ബുംറ മാത്രമല്ല ഷമിയും ഹീറോയാടാ!!150 വിക്കെറ്റ്സ് പട്ടികയിൽ ഷമി

ഇംഗ്ലണ്ട് എതിരായ ഒന്നാമത്തെ ഏകദിന മത്സരത്തിൽ ഇന്ത്യൻ പേസർമാർ കാഴ്ചവെച്ചത് അത്ഭുത പ്രകടനം. എല്ലാ അർഥത്തിലും ടീം ഇന്ത്യ മുന്നിൽ നിന്ന കളിയിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ എല്ലാം തകർത്ത ജസ്‌പ്രീത് ബുംറ : മുഹമ്മദ്‌ ഷമി സഖ്യം ഇംഗ്ലണ്ടിനെ 110 റൺസിൽ ഒതുക്കി. ഇന്ത്യക്ക് വേണ്ടി ബുംറ 6 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമി മൂന്ന് വിക്കറ്റുകളുമായി തിളങ്ങി

തന്റെ രണ്ടാമത്തെ ഓവറിൽ ബെൻ സ്റ്റോക്സ് വിക്കെറ്റ് നേടി വിക്കെറ്റ് വേട്ടക്ക്‌ തുടക്കം കുറിച്ച ഷമി ശേഷം ജോസ് ബട്ട്ലർ വിക്കെറ്റ് മനോഹരമായ ഷോർട്ട് ബോളിൽ വീഴ്ത്തി.ക്രൈഗ് ഓവർട്ടന്‍(8) വിക്കറ്റും സ്വന്തമാക്കിയ ഷമി തന്റെ ഏകദിന കരിയറിലെ മറ്റൊരു നായികകല്ല് പിന്നിട്ടു. ഏകദിന ക്രിക്കറ്റിൽ 150 വിക്കെറ്റ് നേട്ടത്തിലേക്ക് എത്തുന്ന താരമായ ഷമി ഏറ്റവും കുറഞ്ഞ ഏകദിന കളികളിലും കൂടാതെ ഏറ്റവും കുറവായ പന്തുകളിലും ഈ നേട്ടം കരസ്ഥമാക്കിയ പേസർമാർ ലിസ്റ്റിൽ ഷമി മൂന്നാമത് എത്തി.

തന്റെ 80ആം ഏകദിന മത്സരത്തിലാണ് മുഹമ്മദ്‌ ഷമി 150 വിക്കെറ്റ് റെക്കോർഡ് പൂർത്തിയാക്കിയത്.77 ഏകദിനങ്ങളിൽ നിന്നും 150 വിക്കെറ്റ് ക്ലബ്ബിൽ എത്തിയ ഓസ്ട്രേലിയൻ താരമായ മിച്ചൽ സ്റ്റാർക്ക് ഈ ലിസ്റ്റിൽ ഒന്നാമത് നിൽക്കുമ്പോൾ മുൻ പാകിസ്ഥാൻ താരമായ സാഖ്‍ലൈന്‍ മുഷ്താഖ്(78 മത്സരം )ഈ ലിസ്റ്റിൽ രണ്ടാമതാണ്. മുഹമ്മദ്‌ ഷമി ഇന്നത്തെ പ്രകടനത്തോടെ ഈ ലിസ്റ്റിൽ മൂന്നാമത് എത്തി.

അതേസമയം 25.2 ഓവറിൽ ഇംഗ്ലണ്ട് ടീം വെറും 110 റൺസിൽ പുറത്തായപ്പോൾ ഓവൽ സ്റ്റേഡിയത്തിലെ ഇന്ത്യൻ പേസർ ഏറ്റവും മികച്ച ബൗളിംഗ് സ്പെൽ കൂടിയാണ് ബുംറ കാഴ്ചവെച്ചത്.