ബും ബും ഷമി നാല് ബോളിൽ മൂന്നു വിക്കെറ്റ് 😳😳സ്റ്റമ്പ്സ് പറത്തി ഷമി സൂപ്പർ എൻട്രി!!കാണാം വീഡിയോ

വേൾഡ് കപ്പ് 2023ൽ കിരീടം പ്രതീക്ഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകർക്ക് ഇതിലും വലിയ ഒരു തുടക്കം ലഭിക്കാനില്ല. ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ ടീമിന്റെ സന്നാഹ മാച്ചിൽ 6 റൺസ് ജയം നേടി രോഹിത് ശർമ്മയും സംഘവും. ജയ പരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ഇന്ത്യൻ സംഘം മനോഹരമായി ഡെത്ത് ബൗളിങ്ങിൽ കൂടിയാണ് ജയം പിടിച്ചെടുത്തത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 186 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയൻ ടീം പോരാട്ടം 180 റൺസിൽ അവസാനിച്ചു. ഒരുവേള ഈസി ജയത്തിലേക്ക് ടീം ഓസ്ട്രേലിയ മുന്നേറും എന്നൊരു തോന്നൽ സൃഷ്ടിച്ചു എങ്കിലും അവസാന രണ്ട് ഓവറുകളിൽ ടീം ഇന്ത്യ കാഴ്ചവെച്ചത് ഞെട്ടിക്കുന്ന മികവ്. ഓസ്ട്രേലിയൻ ഇന്നിങ്സ് പതിനെട്ടാം ഓവറിൽ 5 റൺസും ഒരു വിക്കറ്റും വീണു ശേഷം എത്തിയ മുഹമ്മദ്‌ ഷമി അവസാന ഓവറിൽ 4 റൺസ് മാത്രം വഴങ്ങി.

ഒരു റൺ ഔട്ട് അടക്കം നാല് വിക്കറ്റുകളാണ് അവസാന ഓവറിൽ വീണത്. ഷമി മൂന്ന് വിക്കറ്റുകൾ അവസാന ഓവറിൽ വീഴ്ത്തിയാണ് എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയത്.ബുംറക്ക്പകരം ഇന്ത്യൻ ലോകക്കപ്പ് സ്‌ക്വാഡിലേക്ക് എത്തിയ ഷമി സന്നാഹ മത്സരത്തിൽ എറിഞ്ഞത് ഒരൊറ്റ ഓവർ മാത്രം എങ്കിലും താൻ ആരെന്നും തന്റെ മികവ് എന്തെന്നും ഷമി അവസാന ഓവറിൽ തെളിയിച്ചു. ഷമി ഇന്ത്യൻ ഡെത്ത് ഓവർ ചുമതല ഇന്ത്യൻ ടീം പ്രതീക്ഷകൾ അടക്കം വർധിക്കുകയാണ്.

അവസാന ഓവറിൽ അവസാന രണ്ട് ബോളുകളിൽ ഷമി എറിഞ്ഞ സൂപ്പർ യോർക്കറുകൾ കയ്യടികൾ നൽകിയാണ് ഇന്ത്യൻ ക്യാപ്റ്റൻ അടക്കം സ്വീകരിച്ചത്. ഷമി മനോഹരമായ ഫാസ്റ്റ് യോർക്കറിൽ ഓസ്ട്രേലിയൻ ബാറ്റ്‌സ്മാന്മാർ സ്റ്റമ്പ്സ് തെറിച്ചത് മനോഹരമായ ഒരു കാഴ്ചയായി മാറി. കോ വിഡ് നിന്നും മുക്തി നേടിയാണ് ഷമി ലോകക്കപ്പിലേക്ക് എത്തുന്നത്.