യോർക്കർ കിങ് ഷമി 😳😳ദിനേശ് കാർത്തിക് സ്റ്റമ്പ്സ് പറത്തി ഷമി!! കാണാം നെറ്റ്സ് വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് ഇന്ത്യൻ ടീമിന്റെ ഈ വർഷത്തെ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് പോരാട്ടങ്ങൾ ആരംഭം കുറിക്കാൻ തന്നെയാണ്. പാകിസ്ഥാൻ എതിരെ ഒക്ടോബർ 23നാണ് ഇന്ത്യൻ ടീമിന്റെ വേൾഡ് കപ്പിലെ ആദ്യത്തെ മാച്ച്

കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഫസ്റ്റ് റൗണ്ടിൽ തന്നെ പുറത്തായ ടീം ഇന്ത്യ ഇത്തവണ ചില കാര്യങ്ങൾ തെളിയിക്കാൻ തന്നെയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ നേത്രത്വത്തിൽ ഇറങ്ങുന്നത്. പരിക്ക് കാരണം ജഡേജ, ബുംറ എന്നിവർ ഇന്ത്യൻ സ്‌ക്വാഡിൽ ഇല്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച് ലോകക്കപ്പിൽ മറ്റൊരു കിരീടം നേടാമെന്ന് തന്നെയാണ് ഇന്ത്യൻ ക്യാമ്പ് വിശ്വസിക്കുന്നത്

അതേസമയം നെറ്റ്‌സിൽ അടക്കം സജീവമായി പരിശീലനം നടത്തുകയാണ് ഇന്ത്യൻ ടീം താരങ്ങൾ എല്ലാം. പ്രാക്ടിസ് മാച്ചുകൾ വെസ്റ്റേൺ ഓസ്ട്രേലിയ ടീമിനെ കളിച്ച ഇന്ത്യൻ ടീം നെറ്റ്സ് പ്രാക്ടിസ് വീഡിയോകൾ ഇപ്പോൾ ട്രെൻഡ് ആയി മാറുകയാണ്.സ്റ്റാർ പേസർ ബുംറ അഭാവത്തിൽ ഇന്ത്യൻ സ്‌ക്വാഡിലേക്ക് എത്തിയ സീനിയർ പേസർ മുഹമ്മദ്‌ ഷമി നെറ്റ്‌സിൽ കാഴ്ചവെച്ചത് മിന്നും പ്രകടനം.

നേട്സിൽ മനോഹരമായി പന്തെറിഞ്ഞ ഷമി വിക്കെറ്റ് കീപ്പർ ദിനേശ് കാർത്തിക്ക് സ്റ്റമ്പ്സ് അടക്കം എറിഞ്ഞിട്ടത് മനോഹര കാഴ്ചയായി മാറി.ഹർഷൽ പട്ടേൽ, യൂസ്വെന്ത്ര ചാഹൽ അടക്കം നെറ്റ്‌സിൽ ദീർഘ നേരം പന്തെറിഞ്ഞു