നൂറ്റാണ്ടിലെ സ്വിങ് ബോൾ 😳😳😳സ്റ്റമ്പ്സ് പറത്തി ഷമി!!കണ്ണുതള്ളി ബാറ്റ്‌സ്മാൻ

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഒരു തകർപ്പൻ തുടക്കം നൽകി മുഹമ്മദ് ഷാമി. മത്സരത്തിൽ ടോസ് നേടി ബോളിഗ് തിരഞ്ഞെടുത്ത നായകൻ രോഹിത്തിന്റെ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് പേസർ മുഹമ്മദ് ഷാമി നൽകിയിരിക്കുന്നത്. മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ അപകടകാരിയായ ഫിൻ അലന്റെ കുറ്റിയാണ് മുഹമ്മദ് ഷാമി പിഴുതെറിഞ്ഞത്. ഇതോടെ തുടക്കത്തിൽ തന്നെ ന്യൂസിലാൻഡ് പതറുന്നതാണ് കാണുന്നത്.

മത്സരത്തിന്റെ ആദ്യ നാല് പന്തുകളും വളരെ മികവാർന്ന രീതിയിൽ തന്നെയായിരുന്നു മുഹമ്മദ് ഷാമി എറിഞ്ഞത്. റായിപൂരിലെ പിച്ചിൽ ഷാമിയുടെ സിംഗ് നിർണയിക്കുന്നതിൽ അലൻ പൂർണമായി പരാജയപ്പെട്ടു. ഓവറിലെ അഞ്ചാം പന്തിലാണ് ഷാമി അത്ഭുത ബോൾ എറിഞ്ഞത്. ഓഫ് സ്റ്റമ്പിന് പുറത്തുനിന്ന് ബോൾ അലന്റെ കുറ്റിക്ക് നേരെ സ്വിങ് ചെയ്ത് വരികയായിരുന്നു. ബോളിനെ കൃത്യമായി പ്രതിരോധിക്കാൻ അലന് സാധിച്ചില്ല.

ബോൾ കൃത്യമായി അലന്റെ ബാറ്റിന്റെ എഡ്ജിൽ കൊള്ളുകയും, ശേഷം പാഡിൽ കൊണ്ട് കുറ്റി തെറിക്കുകയും ചെയ്തു.ഇതോടെ ഒരു മികച്ചതുടക്കം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. മുൻപ് ടോസ് നേടിയ രോഹിത് പതിവിന് വിപരീതമായി ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമായിയാണ് റായ്പൂർ സ്റ്റേഡിയത്തിൽ ഒരു അന്താരാഷ്ട്ര മത്സരം നടക്കുന്നത്.

ഈ സാഹചര്യത്തിൽ പിച്ചിന്റെ പെരുമാറ്റത്തെ സംബന്ധിച്ച് ഇരുടീമുകൾക്കും സംശയങ്ങളുണ്ട്. എന്നിരുന്നാലും റായ്പ്പൂരിൽ രാത്രി സമയങ്ങളിൽ ഉണ്ടാവുന്ന മഞ്ഞുതുള്ളികൾ മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് അനായാസമാക്കും എന്നാണ് രോഹിത് കരുതുന്നത്.

4/5 - (5 votes)