2 സിക്സ് 2 ഫോർ 😳😳ഷമിയെ വരെ സിക്സ് പറത്തി വിഷ്ണു വിനോദ് എൻട്രി 😳😳ഞെട്ടി കാണികൾ

ഐപിഎല്ലിൽ നിറഞ്ഞാടി മറ്റൊരു മലയാളി താരം കൂടി. മുംബൈ ഇന്ത്യൻസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. മത്സരത്തിൽ മുംബൈക്കായി നിർണായക സമയത്ത് ബാറ്റിങ്ങിനിറങ്ങി സൂര്യകുമാർ യാദവുമൊത്ത് തകർപ്പൻ കൂട്ടുകെട്ടാണ് വിഷ്ണു വിനോദ് സൃഷ്ടിച്ചത്. വളരെ വലിയ തകർച്ചയിലേക്ക് പോയിരുന്ന മുംബൈയെ കൈപിടിച്ചു കയറ്റിയ വിഷ്ണുവിന്റെ ഇന്നിങ്സ് ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

മത്സരത്തിൽ മുംബൈ നിരയിൽ അഞ്ചാമനായി ആയിരുന്നു വിഷ്ണു ക്രീസിൽ എത്തിയത്. നേരിട്ട ആദ്യ പന്തുകളിൽ വളരെ സംയമനപൂർവ്വം തന്നെയാണ് വിഷ്ണു കളിച്ചത്. എന്നാൽ ഇന്നിംഗ്സിന്റെ ആദ്യപകുതി കഴിഞ്ഞതോടെ വിഷ്ണു തന്റെ സംഹാരം ആരംഭിക്കുകയായിരുന്നു. അൾസാരി ജോസഫിനെ ഒരു തകർപ്പൻ സിക്സറിന് പറത്തിയാണ് വിഷ്ണു വെടിക്കെട്ട് തുടങ്ങിയത്. പിന്നീട് മുഹമ്മദ് ഷാമിക്കെതിരെ കവറിനു മുകളിലൂടെ ഒരു തകർപ്പൻ സിക്സർ നേടാനും വിഷ്ണുവിന് സാധിച്ചു. മത്സരത്തിൽ 20 പന്തുകൾ നേരിട്ട വിഷ്ണു 30 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 2 ബൗണ്ടറുകളും 2 സിക്സറുകളും ഉൾപ്പെട്ടു.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഗുജറാത്ത് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അങ്ങേയറ്റം അനുകൂലമായ പിച്ചിൽ വെടിക്കെട്ട് തുടക്കം തന്നെയാണ് രോഹിത് ശർമയും ഇഷാനും മുംബൈയ്ക്ക് നൽകിയത്. രോഹിത് 18 പന്തുകളിൽ 29 റൺസ് നേടിയപ്പോൾ, 20 പന്തുകളിൽ 31 റൺസ് ആയിരുന്നു കിഷന്റെ സമ്പാദ്യം. എന്നാൽ ഇരുവരെയും ചെറിയ ഇടവേളയിൽ കൂടാരം കയറ്റാൻ റാഷിദിന് സാധിച്ചു. ഇതോടെ മത്സരം ഗുജറാത്തിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.

അങ്ങനെ തുടർച്ചയായി മൂന്ന് വിക്കറ്റുകൾ പോയി മുംബൈ പതറി നിൽക്കുന്ന സമയത്താണ് സൂര്യകുമാർ യാദവും വിഷ്ണു വിനോദം ചേർന്ന് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. വലിയ പതർച്ചയിലേക്ക് പോയിരുന്ന മുംബൈക്ക്ഈ കൂട്ടുകെട്ട് രക്ഷയായി മാറി.

3.9/5 - (14 votes)