ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ തോൽവി അറിയാതെയുള്ള ഗുജറാത്ത് ടൈറ്റൻസ് കുതിപ്പിന് ഒടുവിൽ അവസാനം.ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഹൈദരാബാദ് ടീമാണ് ഹാർദിക്ക് പാണ്ട്യയെയും സംഘത്തെയും തോൽപ്പിച്ചത്
അതേസമയം തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും ക്രിക്കറ്റ് ആരാധകരിൽ നിന്ന് ഏറ്റവും അധികം വിമർശനം കേൾക്കുന്നത് ഗുജറാത്തിന്റെ നായകനായ ഹാർദിക്ക് പാണ്ട്യ തന്നെയാണ്. ഇന്നലെ മത്സരത്തിൽ അർഥ സെഞ്ച്വറി പ്രകടനവുമായി ടീമിന്റെ ടോപ് സ്കോറർ കൂടിയായ ഹാർദിക്ക് പാണ്ട്യ ബൗളിങ്ങിൽ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. എങ്കിലും ഗ്രൗണ്ടിലെ ക്യാപ്റ്റൻ മോശം പ്രവർത്തികളാണ് ഇപ്പോൾ വിമർശനത്തിനുള്ള പ്രധാന കാരണം.

ഇന്നലെ മത്സരത്തിനിടയിൽ ടീമിന്റെ ഭാഗത്ത് നിന്നും ധാരാളം പിഴവുകൾ സംഭവിച്ചു. ടീമിലെ സഹതാരങ്ങൾ പലരും ക്യാച്ച് അടക്കം ഡ്രോപ്പ് ചെയ്തപ്പോൾ വളരെ ദേഷ്യത്തിലാണ് നായകനെ കാണപ്പെട്ടത്. എന്നാൽ തന്റെ അവസാന ഓവറിൽ ബൗണ്ടറി ലൈനിൽ നിന്ന സീനിയർ താരമായ ഷമിയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു പിഴവ് ഹാർദിക്ക് പാണ്ട്യയെ വളരെ ഏറെ പ്രകോപിപ്പിച്ചു. ഷമിയോടെ വളരെ ദേഷ്യത്തിൽ സംസാരിച്ച താരം എന്തൊക്കെയോ ഉറക്കെ പറഞ്ഞിരുന്നു. ഇതാണ് ക്രിക്കറ്റ് പ്രേമികളെ അടക്കം ചൊടിപ്പിച്ചത്.
— king Kohli (@koh15492581) April 11, 2022
ടീമിലെ വളരെ സീനിയറായ പ്ലയെർസിനോട് മോശമായ രീതിയിൽ പെരുമാറുന്ന ക്യാപ്റ്റൻ ഹാർദിക്ക് ഉടനെ തന്നെ ധോണിയോ രോഹിതോ കോഹ്ലിയോ ടീമിലെ പ്ലയേഴ്സിനോട് പെരുമാറുന്നത് എങ്ങനെ എന്നത് നോക്കി പഠിക്കണം എന്നാണ് ആരാധകർ ചിലർ അഭിപ്രായം.