ലോകകപ്പ് ഹീറോക്ക് കരിയർ ഏൻഡ് വിധിച്ചു ബിസിസിഐ.. ഞെട്ടലിൽ ഇന്ത്യൻസ്

ലോകകപ്പ് 2023 ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ സമീപഭാവിയിൽ ഏകദിന, ടി20 ക്രിക്കറ്റിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല. ഷമിയെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്.തന്റെ ടെസ്റ്റ് കരിയർ നീട്ടുന്നതിനായി സ്റ്റാർ പേസർ വൈറ്റ്-ബോൾ ഗെയിമുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഒരുങ്ങുകയാണ്.

അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന എഡിഷനിൽ ഷമി എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ടൂർണമെന്റിലെ ഷമിയുടെ പങ്കാളിത്തം.ഷമി ഇപ്പോൾ കണങ്കാലിന് പരിക്കേറ്റ് ചികിത്സയിലാണ്.ദക്ഷിണാഫ്രിക്കയിലെ മൂന്ന് ടി20 കളിലും ഏകദിനങ്ങളിലും അദ്ദേഹത്തെ പരിഗണിച്ചില്ലെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമായി ടെസ്റ്റ് ടീമിൽ ഇടം നേടി

“ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ ഏഴ് ടെസ്റ്റ് മത്സരങ്ങൾ ഉള്ളതിനാൽ ഷമി തൽക്കാലം വൈറ്റ് ബോൾ ഗെയിമുകൾ കളിക്കില്ല, ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളിൽ താരത്തിന് വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു” വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി രണ്ട് മികച്ച സീസണുകൾ കളിച്ച ഷമി ഈ സീസണിലും മിന്നുന്ന ഫോം തുടർന്നാൽ ടി 20 വേൾഡ് കപ്പ് കളിക്കും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ്‌ ഷമിയെ ഉൾപ്പെടുത്തിയിരുന്നു. പക്ഷെ പരിക്ക് കാരണം താരത്തെ വീണ്ടും ഒഴിവാക്കി.

.ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതുകൊണ്ട് മാത്രം പ്ലേയിംഗ് ഇലവനിലെത്തിയ താരമാണ് മുഹമ്മദ് ഷമി. ഏഴ് മത്സരങ്ങളില്‍ മാത്രം അവസരം കിട്ടിയ ഷമി മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാല് വിക്കറ്റും സഹിതം ആകെ 24 വിക്കറ്റുമായി ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി.