അവർ യഥാർത്ഥ ഇന്ത്യൻ ആരാധകർ അല്ല 😱രൂക്ഷ വിമർശനവുമായി മുഹമ്മദ്‌ ഷമി

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്റ്റാർ ബൗളർമാരിൽ ഒരാളാണ് മുഹമ്മദ്‌ ഷമി. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും അടക്കം ഗംഭീരമായ പ്രകടനവുമായി തിളങ്ങുന്ന ഷമിക്ക് നേരെ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ നടന്നത് വലിയ അധിഷേപം. ടി :20 ലോകകപ്പിൽ ഇന്ത്യൻ ടീം പാകിസ്ഥാനോട് തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ഒരു കൂട്ടം ആളുകൾ ഷമിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ചത്.

എന്നാൽ ഇത്തരം വിമർശനത്തിനും ട്രോളുകൾക്കും മുഹമ്മദ്‌ ഷമി ഇതുവരെ ഒരു തരത്തിലും പ്രതികരണം നടത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ ആഭിമുഖത്തിൽ തന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായം വിശദമാക്കുകയാണ് പേസർ. തന്നെ പരിഹസിച്ചവർ ആരും തന്നെ യഥാർത്ഥ ഇന്ത്യക്കാരോ അല്ലേൽ യഥാർത്ഥ ക്രിക്കറ്റ് ആരാധകരൊ അല്ലെന്ന് പറഞ്ഞ മുഹമ്മദ്‌ ഷമി തനിക്ക് ഈ പരിഹാസത്തിലൊ കുറ്റപെടുത്തലിലോ യാതൊരു പ്രശ്നവുമിലെന്നും വിശദമാക്കി.

ടി :20 ലോകകപ്പ് 2021ലെ മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യൻ സംഘം പാകിസ്ഥാനോട് തോറ്റത്. ഈ തോൽവിക്ക് പിന്നാലെയാണ് മുഹമ്മദ്‌ ഷമിക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നത്. ഷമിയാണ് ഈ തോൽവിക്ക് പിന്നിൽ എന്നുള്ള ആരോപണവും ഷമി രാജ്യദ്രോഹി എന്നുള്ള ആരോപണവും എല്ലാം വൻ വിവാദമായി മാറിയിരുന്നു. “ഇത്തരം ട്രോളുകളിൽ ഒന്നും തന്നെ മനസ്സ് വേദനിക്കേണ്ട ആവശ്യം ഇല്ല. എന്തെന്നാൽ ഇത്തരം ആളുകൾക്ക് മറ്റുള്ള ലക്ഷ്യമാണ് ഉള്ളത്.ഒരു കളിക്കാരനെ ഹീറോ ആയി കാണുന്നവരാണ് ഇത്തരം ചില ട്രോളുകൾക്ക് പിന്നിൽ എങ്കിൽ അവർ ആരും തന്നെ ഒരിക്കലും യഥാർത്ഥ ക്രിക്കറ്റ് പ്രേമികൾ അല്ല.

എല്ലാ അർഥത്തിലും ടീമിന് എതിരെ മോശമായി സംസാരിക്കുന്നവർ എന്‍റെയോ അല്ലേൽ ഇന്ത്യന്‍ ടീമിന്‍റെയോ തന്നെ അരാധകരാണെന്നും ഞാന്‍ കരുതുന്നില്ല.”ഷമി അഭിപ്രായം വിശദമാക്കി.നിലവിൽ സൗത്താഫ്രിക്കൻ പര്യടനത്തിന് ശേഷം മുഹമ്മദ്‌ ഷമി വിശ്രമത്തിലാണ്. ശ്രീലങ്കക്ക് എതിരായ ടെസ്റ്റ്‌ പരമ്പരക്ക് മുന്നോടിയായി താരം ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ചേരും. മാർച്ച്‌ നാലിനാണ് ഇന്ത്യ : ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്‌