സ്വിങ് തീയായി ഷമി താണ്ഡവം നൃത്തം 😮😮 പവർപ്ലേയിൽ ചാരമായി ലക്ക്നൗ 😱😱മൂന്ന് വിക്കറ്റുകൾ കാണാം (വീഡിയോ )

ഐപിഎൽ 2022 സീസണിലെ പുതുമുഖങ്ങളായ ഗുജറാത്ത്‌ ടൈറ്റൻസും ലഖ്നൗ സൂപ്പർ ജിയന്റ്സും തമ്മിലുള്ള മത്സരത്തിന് സംഭവ ബഹുലമായ തുടക്കം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ, ടോസ് ലഭിച്ച ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

തുടർന്ന്, ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ സൂപ്പർ ജിയന്റ്സിന് ഇന്നിംഗ്സിലെ ആദ്യ ബോളിൽ തന്നെ ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായത് കടുത്ത പ്രഹരമായി. പുതിയ ടീമിനൊപ്പം ആദ്യ മത്സരത്തിനിറങ്ങിയ മുഹമ്മദ്‌ ഷമിയാണ്‌ തന്റെ ആദ്യ പന്തിൽ രാഹുലിനെ പുറത്താക്കിയത്. ഷമിയുടെ ഒരു ലെങ്ത്തി ഡെലിവറി ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച രാഹുലിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ മാത്യു വേഡ് പിടികൂടുകയായിരുന്നു.ഇന്നിംഗ്സിലെ ആദ്യ പന്തിൽ ഷമി നൽകിയ ആഘാതത്തിന് പിന്നാലെ, ഷമി തന്റെ രണ്ടാം ഓവറിൽ മറ്റൊരു ലഖ്നൗ ഓപ്പണറായ ക്വിന്റൺ ഡികോക്കിനെ (7) ക്ലീൻ ബൗൾഡ് ചെയ്ത് സൂപ്പർ ജിയന്റ്സിന് ഇരട്ടി പ്രഹരം നൽകി.

തുടർന്ന്, ഇന്നിംഗ്സിലെ നാലാം ഓവറിൽ എവിൻ ലെവിസിനെ (10) ശുഭ്മാൻ ഗില്ലിന്റെ കൈകളിൽ എത്തിച്ച വരുൺ ആരോൺ ലഖ്നൗ ബാറ്റിംഗ് തകർച്ചക്ക് ആക്കം കൂട്ടി.

ലഖ്നൗ ബാറ്റിംഗ് നിരയെ കൂടുതൽ പ്രതിരോധത്തിൽ ആക്കുക എന്ന ഉദ്ദേശത്തോടെ, ഗുജറാത്ത്‌ നായകൻ ഹാർദിക് പാണ്ഡ്യ പവർപ്ലേയിലെ അഞ്ചാം ഓവർ മുഹമ്മദ്‌ ഷമിയെ തന്നെ ഏൽപ്പിച്ചു. ക്യാപ്റ്റന്റെ പ്രതീക്ഷ അക്ഷരാർത്ഥത്തിൽ നിറവേറ്റിയ ഷമി, മനീഷ് പാണ്ടെ (6) ക്ലീൻ ബൗൾഡ് ചെയ്ത് ലഖ്നൗ ടോപ് ഓർഡറിനെ പവർപ്ലേ അവസാനിക്കുന്നതിന് മുന്നേ കൂടാരം കയറ്റി. നിലവിൽ പവർപ്ലേ പൂർത്തിയാകുമ്പോൾ 32/4 എന്ന നിലയിലാണ് ലഖ്നൗ.