ഷമിക്ക് ഉറക്കമില്ലാത്ത രാത്രി 😱മൂന്ന് സിക്സ് രണ്ട് ഫോർ!!28 റൺസുമായി ലിവിങ്സ്റ്റൺ വെടിക്കെട്ട്

ഐപിൽ പതിനഞ്ചാം സീസണിലെ പോരാട്ടങ്ങൾ അത്യന്തം ത്രില്ലിംഗ് ആയി മുന്നോട്ട് പോകുകയാണ്. ടീമുകൾ എല്ലാം തന്നെ പ്ലേഓഫ് ഉറപ്പിക്കാനായി വാശി നിറഞ്ഞ മത്സരം കാഴ്ചവെക്കുമ്പോൾ പോയിന്റ് ടേബിളിൽ അടക്കം ഈ സസ്പെൻസ് കാണുവാൻ സാധിക്കും. ഇന്നലെ നടന്ന കളിയിൽ ടേബിൾ ടോപ്പേഴ്സ് ഗുജറാത്തിനെയാണ് മായങ്ക് അഗർവാൾ നയിക്കുന്ന പഞ്ചാബ് ടീം തോൽപ്പിച്ചത്.

പതിവിൽ നിന്നും വ്യത്യസ്തമായി ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടാൻ സാധിച്ചത് 143 റൺസ്‌. മറുപടി ബാറ്റിങ്ങിൽ ശിഖർ ധവാൻ അർദ്ധ സെഞ്ച്വറി പ്രകടനം കാര്യങ്ങൾ പഞ്ചാബിന് അനുകൂലമാക്കി മാറ്റി. ധവാൻ 53 ബോളിൽ 8 ഫോറും ഒരു സിക്സുമായി 62 റൺസ്‌ നേടിയപ്പോൾ പഞ്ചാബ് വിജയം എളുപ്പമായി. അതേസമയം ഇന്നലെ കളിയിൽ എല്ലാവരിലും ഒരുവേള ഞെട്ടൽ സൃഷ്ടിച്ചത് പഞ്ചാബ് ഇന്നിങ്സിലെ പതിനാറാം ഓവർ തന്നെ.

അവസാന 5 ഓവറിൽ പഞ്ചാബ് കിംഗ്സിന് ജയിക്കാൻ ആവശ്യം 27 റൺസ്‌. വമ്പൻ ഹിറ്റർമാർ ക്രീസിൽ നിൽക്കേ ജയം പഞ്ചാബ് ഉറപ്പിച്ചെങ്കിലും മറ്റൊരു അട്ടിമറി പ്രതീക്ഷ ഗുജറാത്തിന്റെ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ സ്വപ്നം കണ്ടു. ഇന്നിങ്സിലെ നാലാം ഓവർ എറിയാൻ എത്തിയ ഷമിക്ക് പക്ഷേ തോട്ടത് എല്ലാം പിഴച്ചു ഓവറിലെ ആദ്യത്തെ ബോളിൽ ക്രീസിൽ നിന്ന ലിവിങ്സസ്റ്റണിന്റെ വക വമ്പൻ സിക്സ്.

117 മീറ്റർ സിക്സിൽ രണ്ട് ടീമിലെ താരങ്ങളും അടക്കം ഷോക്ക്. ശേഷം രണ്ടാം ബോളിൽ മറ്റൊരു ലോങ്ങ്‌ സിക്സ്. മൂന്നാം ബോളിലും സിക്സ് അടിച്ച ഇംഗ്ലണ്ട് താരം നാലാം പന്തിൽ രണ്ട് റൺസ്‌ ഓടി എടുത്ത്. ശേഷം തുടരെ രണ്ട് ബോളിലും ഫോർ പായിച്ച ലിവിങ്സ്റ്റൻ ടീമിന്റെ തുടർച്ചയായ രണ്ടാമത്തെ ജയം ഉറപ്പിച്ചു.28 റൺസാണ് ഈ ഷമി ഓവറിൽ പിറന്നത്. ഈ ഐപിഎല്ലിൽ തന്നെ ഏറ്റവും റൺസ്‌ വഴങ്ങിയ ഓവർ കൂടിയാണ് ഇന്നലെ പിറന്നത്.