ഗുജറാത്തിന്റെ പേസ് അറ്റാക്ക് നയിക്കാൻ ഷമി :6.25 കോടി രൂപക്ക്

ഇന്ത്യൻ സീനിയർ പേസർ മുഹമ്മദ്‌ ഷമിയെ 6.25 കോടി രൂപക്ക് കരസ്ഥമാക്കി ഗുജറാത്ത് ടീം. ഐപിഎല്ലിൽ പുതിയ ടീമായി ആദ്യത്തെ സീസൺ കളിക്കാൻ എത്തുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ ലേലത്തിലെ ആദ്യത്തെ സെലക്ഷൻ കൂടിയാണ് ഷമി.

2 കോടി രൂപ അടിസ്ഥാന വിലയിൽ ആരംഭിച്ച മെഗാതാര ലേലത്തിൽ മുഹമ്മദ്‌ ഷമിക്കായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തുടക്കം മുതൽ കടുത്ത പോരാട്ടം നയിച്ചെങ്കിലും ലേലംവിളി 5 കൊടിയും കടന്നത്തോടെ പിന്നീട് ഗുജറാത്ത് ടീം താരത്തെ 6.25 കോടിക്ക് സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തു.

നേരത്തെ പഞ്ചാബ് കിംഗ്സ് ടീമിനായി ഐപിഎല്ലിൽ കളിച്ചിട്ടുള്ള ഷമി ഇന്ത്യൻ ടീമിന്റെ മൂന്ന് ഫോർമാറ്റിലെയും സ്റ്റാർ ബൗളർ കൂടിയാണ്.നേരത്തെ മെഗാ താരലേലത്തിന് മുൻപായി ഹാർഥിക്ക് പാണ്ട്യ ( ക്യാപ്റ്റൻ ), ശുഭ്മാൻ ഗിൽ, റാഷിദ്‌ ഖാൻ എന്നിവരെ സ്‌ക്വാഡിലേക്ക് എത്തിച്ചിരുന്നു