മാജിക്ക് ബോളുമായി ഷമി!! അതിർത്തി കടന്ന് ബട്ട്ലർ സ്റ്റമ്പ്സ്! വീഡിയോ

ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തിലും മികച്ച തുടക്കം സ്വന്തമാക്കി ഇന്ത്യൻ ടീം. ഒരിക്കൽ കൂടി ടോസ് ഭാഗ്യം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക്‌ ഒപ്പം നിന്നപ്പോൾ നായകന് ബൗളിംഗ് തന്നെ തിരഞ്ഞെടുക്കുവാൻ യാതൊരു മടിയുമുണ്ടായില്ല ഇന്ത്യക്കായി ഒരിക്കൽ കൂടി പേസർമാരായ ബുംറ, ഷമി എന്നിവർ ഒരിക്കൽ കൂടി സമ്മാനിച്ചത് മികച്ച തുടക്കം  .

മത്സരത്തിൽ ഒരു മാറ്റാവുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത് എങ്കിൽ വിരാട് കോഹ്ലി ശ്രേയസ് അയ്യർക്ക്‌ പകരം പ്ലെയിങ് ഇലവനിൽ എത്തി.റോയ് വിക്കെറ്റ് വീഴ്ത്തി ഹാർദിക്ക് പാണ്ട്യ ഇന്ത്യൻ വിക്കെറ്റ് വേട്ടക്ക്‌ തുടക്കം കുറിച്ചപ്പോൾ ശേഷം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത് ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹൽ. റൂട്ട്, ബെയർസ്റ്റോ, സ്റ്റോക്സ് എന്നിവരാണ് ചാഹലിന് മുൻപിൽ വിക്കെറ്റ് നഷ്ടമാക്കി മടങ്ങിയത്.

അതേസമയം ഇംഗ്ലണ്ട് ക്യാമ്പിൽ ഏറ്റവും വലിയ ഷോക്കായി മാറിയത് ക്യാപ്റ്റൻ ജോസ് ബട്ട്ലർ വിക്കറ്റ് ആണ്.കഴിഞ്ഞ കളിയിൽ ഇംഗ്ലണ്ട് ടോപ് സ്കോററായ ബട്ട്ലർ പക്ഷേ മുഹമ്മദ്‌ ഷമിയുടെ മനോഹര ബോളിൽ മടങ്ങി. ഷമി എറിഞ്ഞ മനോഹര ബോളിൽ ബട്ട്ലർ സ്റ്റമ്പ്സ് തെറിച്ചപ്പോൾ ഇംഗ്ലണ്ട് ടീമിനും കാണികൾക്കും വരെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നാല് റൺസാണ് മാത്രം ബട്ട്ലർ നേടിയത്.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :R Sharma(c), S Dhawan, V Kohli, S Yadav, R Pant (wk), H Pandya, R Jadeja, M shami, bumrah, praseedh krishna, chahal