സ്റ്റമ്പ്സും പറത്തി സിക്സും അടിച്ചു ഷമി സഹോദരൻ 😳ഞെട്ടിക്കുന്ന ആൾറൗണ്ട് മികവുമായി കൈഫ്‌

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളായ മുഹമ്മദ്‌ ഷമി അടുത്തിടെയാണ് രാജ്യത്തിന്റെ ആദരവായ അർജുന അവാർഡ് നേടിയത്. എന്നാൽ മുഹമ്മദ്‌ ഷമിയല്ല മറിച്ചു അദ്ദേഹം സഹോദരനാണ് ക്രിക്കറ്റ്‌ ലോകത്ത് നിന്നും കയ്യടികൾ വളരെ അധികം സ്വന്തമാക്കുന്നത്.

ഇന്ത്യൻ അഭിമാനം മുഹമ്മദ്‌ ഷമിയുടെ അതേ വഴിയേ തന്നെ സഞ്ചരിക്കുന്ന സഹോദരൻ മുഹമ്മദ്‌ കൈഫ്‌ ഇപ്പോൾ രഞ്ജി ട്രോഫിയിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഞെട്ടിക്കുകയാണ്.രഞ്ജി ട്രോഫി ടൂർണമെന്റിൽ ബംഗാൾ താരമായ മുഹമ്മദ്‌ കൈഫ്‌ ഉത്തർപ്രദേശ് എതിരായ മാച്ചിൽ ഇന്നലെ ആൾ റൗണ്ട് മിക്കവാണ് കാഴ്ചവെച്ചത്.

തന്റെ ആദ്യത്തെ ഫസ്റ്റ് ക്ലാസ്സ്‌ മാച്ച് കളിക്കുന്ന താരം ഇതിനകം തന്നെ ഈ ഒരു മത്സരത്തിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞു.ഒന്നാമത്തെ ഇന്നിങ്സിൽ 5.5 ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങിയാണ് താരം 4 വിക്കറ്റുകൾ കൂടി വീഴ്ത്തിയത്.

കേവലം ബോൾ കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും ഷമി സഹോദരൻ ഞെട്ടിച്ചു. താരം ബംഗ്ലാൾ വേണ്ടി ഒൻപതാം നമ്പറിൽ ഇറങ്ങി 79 പന്തിൽ 45 റൺസ് നേടി.2 സിക്സും നാല് ഫോറും അടക്കമാണ് കൈഫ്‌ ഇനിങ്സ്. അതേസമയം പരിക്ക് കാരണം ഇന്ത്യൻ ടീമിൽ നിന്നും തന്നെ മാറി നിൽക്കുന്ന ഷമി കഠിന പരിശ്രമത്തിൽ കൂടിയാണ്.