അന്ന് ഞാൻ ഇന്ന് നീ!! അർഷദീപിന് കട്ട പിന്തുണയുമായി മുഹമ്മദ്‌ ഷമി

ഏഷ്യ കപ്പ് സൂപ്പർ 4 പോരാട്ടത്തിൽ ആവേശ മാച്ചിൽ പാകിസ്ഥാൻ ഇന്ത്യയെ 5 വിക്കെറ്റ് പരാജയപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടത് യുവ ഫാസ്റ്റ് ബൗളർ അർഷദീപ് സിംഗ് ആണ്. മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 181 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം അതിവേഗം മറികടക്കുകയായിരുന്നു.

മത്സരത്തിൽ, താരതമ്യേനെ ബൗളർമാരിൽ ഏറ്റവും കുറവ് റൺസ് വഴങ്ങിയ ബൗളർ ആണ് അർഷദീപ് സിംഗ്. ഭൂവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർ യഥാക്രമം 40, 43, 44 എന്നിങ്ങനെ റൺസ് വഴങ്ങിയപ്പോൾ, 3.5 ഓവറിൽ 27 റൺസ് മാത്രമാണ് അർഷദീപ് സിംഗ് വഴങ്ങിയത്. എന്നാൽ, മത്സരത്തിന്റെ 18-ാം ഓവറിൽ പാക് ബാറ്റർ ആസിഫ് അലിയുടെ നിർണ്ണായക ക്യാച്ച് വിട്ടുകളഞ്ഞതും, അവസാന ഓവറിൽ 7 റൺസ് ഡിഫെൻസ് ചെയ്യുന്നതിൽ പരാജയപ്പെട്ടതുമാണ് ഒരു വിഭാഗം ആരാധകർ പഞ്ചാബ് പേസർക്കെതിരെ തിരിയാൻ കാരണം.

ഇന്ത്യയുടെ സീനിയർ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ പകരക്കാരനായിയാണ്‌ അർഷദീപ് സിംഗ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിച്ചത്. മുഹമ്മദ് ശമിക്ക് പകരം യുവതാരത്തെ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തിയതിനെതിരെ നേരത്തെയും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ അർഷദീപ് സിംഗിനെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റ് വഴി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. താനും ഈ സൈ ബർ ആ ക്രമണം നേരിട്ടിട്ടുണ്ടെന്നും ഇതിലൊന്നും തളരരുത് എന്നുമാണ് ഷമിയുടെ ഉപദേശം.

“ഈ സൈ ബർ ആ ക്രമണങ്ങൾ ഞാൻ നേരത്തെ നേരിട്ടിട്ടുണ്ട്. ഈ തരത്തിൽ വിമർശിക്കുന്നവർ ഒരിക്കലും ഒരാൾ മികച്ച പ്രകടനം പുറത്തെടുത്താൽ അവരെ അഭിനന്ദിക്കുകയില്ല. അതുകൊണ്ടുതന്നെ അവരുടെ വിമർശനങ്ങളും നമ്മൾ ഒന്നും കാര്യമാക്കേണ്ടതില്ല. അർഷദീപ് സിംഗ് നല്ല കഴിവുള്ള താരമാണ്, ഇത്തരം സൈ ബർ ആ ക്രമണങ്ങളിൽ തളരാതെ മികച്ച രീതിയിൽ മുന്നോട്ട് പോകുക എന്നതാണ് അദ്ദേഹത്തിന് നൽകാനുള്ള സന്ദേശം,” മുഹമ്മദ്‌ ഷമി പറഞ്ഞു.

Rate this post