ഷമിയുടെ ചെവിക്ക് പിടിച്ചുകുലുക്കി അശ്വിൻ😵‍💫😵‍💫😵‍💫ഞെട്ടിത്തരിച്ചു ഷമി!!കാണാം വീഡിയോ

മൈതാനത്തെ വ്യത്യസ്തമായ ആഹ്ലാദപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ ആകർഷിച്ചിട്ടുള്ള ക്രിക്കറ്ററാണ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൈതാനത്ത് ആഘോഷത്തിനായി ലഭിക്കുന്ന ഒരു അവസരവും അശ്വിൻ പാഴാക്കാറുമില്ല. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനവും വ്യത്യസ്തമായ ആഘോഷ രീതി കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് അശ്വിൻ ഇപ്പോൾ. ഇന്ത്യയുടെ പേസർ മുഹമ്മദ് ഷാമിയുടെ ചെവി പിടിച്ച് തിരിച്ചുള്ള അശ്വിന്റെ ആഘോഷമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 75 ആം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിൽ ഷാമി ഒരു കിടിലൻ ഇൻസ്വിങ്കർ എറിയുകയും, തത്ഫലമായി ലയണിന്റെ കുറ്റി തെറിക്കുകയും ചെയ്തിരുന്നു. ഷാമിയുടെ ഇന്നിംഗ്സിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. ശേഷം വിക്കറ്റ് ലഭിച്ചതിന്റെ ആഹ്ലാദത്തിൽ രവിചന്ദ്രൻ അശ്വിൻ ഷാമിയുടെ അടുത്തേക്ക് ഓടിയെത്തി. ഷാമിയുടെ പിന്നിലൂടെ വന്ന അശ്വിൻ അയാളുടെ ചെവി പിടിച്ചു തിരിക്കുകയാണ് ഉണ്ടായത്. ആദ്യം വേദനയിൽ ഞെട്ടിയ ഷാമി, ശേഷം അശ്വിനെ തിരിഞ്ഞുനോക്കുകയും ചിരിക്കുകയും ചെയ്യുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

ഇരുവരുടെയും സൗഹൃദത്തിന്റെ ഉത്തമമായ സൂചനയാണ് ഈ വീഡിയോയിൽ കാണുന്നത് എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ആയി ഇട്ടിരിക്കുന്നത്. മത്സരത്തിൽ മികവാർത്ത പ്രകടനം തന്നെയാണ് മുഹമ്മദ് ഷാമി കാഴ്ചവച്ചത്. വാർണർ, ട്രാവിസ് ഹെഡ്, നതാൻ ലയൺ, കുനെമാൻ എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇന്നിംഗ്സിൽ ഷാമി നേടിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 81 റൺസെടുത്ത ഖവാജയുടെയും 72 റൺസെടുത്ത ഹാൻഡ്‌സ്കോമ്പിന്റെയും ബലത്തിൽ 263 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷാമി ഇന്നിങ്സിൽ നാലു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, അശ്വിനും ജഡേജയും മൂന്നു വിക്കറ്റുകൾ വീതം നേടുകയുണ്ടായി.

Rate this post