ഷാക്കിർ , നാദാപുരത്തിന്റെ അഭിമാനം .

0

ഷാക്കിർ.
കോഴിക്കോട്. ഇന്ത്യൻ വോളി ബോൾ അതുല്യ പ്രതിഭകളെ സംഭാവന ചെയ്ത വോളിബോൾന്റെ കലവറ എന്ന് വിശേഷിപികുന്ന നാട്ടിൽ നിന്നും. പ്രവാസ ലോകത്തു എത്തി ചേർന്ന അത്യാ അനവധി വോളി ബോൾ താരങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഒരു കളിക്കാരൻ ആണ് ഷാക്കിർ.നാദാപുരം വെള്ളൂർ സ്വദേശി. കുറച്ചു മത്സരങ്ങൾ കൊണ്ട് തന്നെപ്രവാസ ലോകത്തു ആരാധകരുടെ ഇടയിൽ കയറിപ്പറ്റാൻ കഴിഞ്ഞു.. അബുബക്കർ. സമീറ ദമ്പതികളുടെ മകൻ. അച്ഛന്റ്റെ അനിയന് മറ്റു ബന്ധുക്കളും കളിക്കുന്നത് കണ്ടാണ് ഷാക്കിർ വോളി ബോൾ രംഗത്ത് വരുന്നത്. സ്കൂളിൽ നല്ല ഒരു അത്‌ലറ്റ് ആയിരിന്നു അതുകൊണ്ടു തന്നെ സ്പോർട്സ് സ്കൂൾ ആയ ജി വി രാജ സ്കൂളിൽ ആയിരിന്നു പഠനം 10ക്ലാസ്സ്‌ മുതൽ ആയിരിന്നു വോളി ബോൾ ശരിക്കു കളിക്കാൻ തുടങ്ങിയത് ജേക്കബ് സാറിന്റെ കിഴിൽ ആയിരിന്നു തുടക്കം. എന്ത് കൊണ്ടോ ജേക്കബ് സാർ അവിടെ നിന്നും പോയത് ഒരു തിരിച്ചു അടിയായി പിന്നിട്. ഹോസ്റ്റൽ സെലക്ഷൻ കിട്ടിയത് നെടുവണ്ണൂര് ഹൈയർ സെക്കണ്ടറി സ്കൂളിൽ ആയിരിന്നു. അവിടെ തോമസ് സാറിന്റെ കിഴിൽ ശരിക്കുമുള്ള പരിശീലനം ലഭിക്കുന്നത്. അതോടു കൂടി സ്കൂൾ കോഴിക്കോട് ജില്ലക് വേണ്ടി കളിക്കാൻ അവസരം കിട്ടി അവർഷം തന്നെ2014 ജൂനിയർ നാഷണൽ ജൂനിയർ സ്റ്റേറ്റ് എന്നിവ കളിക്കാൻ കഴിഞ്ഞു കോളേജ് വിദ്യഭ്യാസം മലപ്പുറം കൊടോട്ടി അവിടെ മുരളി സാറിന്റെ കിഴിൽ ആയി പരിശീലനം എന്തുകൊണ്ടോ മുരളി സാർ പാതി വഴിയിൽ അവിടെ നിന്നും പോയതും ഒരു തിരിച്ചടി ആയി.

പിന്നെ അവിടെ നിന്നിട്ടു കാര്യം ഇല്ല എന്ന് മനസിലാക്കി നവാസ് സാർ വിളിച്ചു. ഒന്നും നോക്കാതെ അരുവിത്തറ കോളേജ്ലേക്ക് മാറി. ഇത്രയും നാൾ ബ്ലോക്കർ ആയി കളിച്ചു കൊണ്ടിരുന്ന. ഷാക്കിർ അവിടെ ആൾ റൗണ്ടർ ആയി കളിക്കാൻ തുടങ്ങി അവിടെ യൂത്ത് കോട്ടയം ജില്ലക് വേണ്ടി കളിച്ചു നല്ല പ്രകടനം കാഴ്ച്ച വെച്ചു അതുകൊണ്ടു തന്നെ കേരള യൂത്ത് ടീമിൽ 2018ൽ കളിക്കാൻ അവസരം കിട്ടി.
എയർഫോഴ്സ്. ആർമി ടീസെലക്ഷന് പങ്കെടുത്തുവെങ്കിലും അവിടെ ഒന്നും തന്നെ അർഹിക്കുന്ന പരിഗണന കിട്ടിയില്ല. കളിയോട് ഉള്ള ആത്മാർത്ഥതയും അർപ്പണ ബോധവും തന്റെ കഴിവിൽ വിശ്വാസം ഉള്ളത് കൊണ്ട്. കളിയിൽ തുടരുന്നു.
കോർട്ടിൽ ഇറങ്ങിയാൽ എതിരാളികളെ നോക്കാതെ തനിക്കു കിട്ടുന്ന ബോൾ കൾഎതിർ കോർട്ടിൽ ഇടിമിന്നൽ വേഗത്തിൽ എതിരാളികളെ കാണികൾ ആക്കി അസ്ത്രം തൊടുത്തുവിടാൻ ഷാക്കിർനു കഴിയുന്നു അസാമാന്യ ജമ്പിങ് ഉള്ള ഷാക്കിർ എത്ര ഉയരത്തിൽ ഉള്ള ബോൾ കൾ കണക്ടചെയ്യാൻ കഴിയുന്നു എന്നത് ഒരു പ്രത്യകത ആണ്. മുൻനിരയിൽ പ്രതിരോധം തീർക്കുന്നതോടൊപ്പം പിൻനിരയിൽ നിന്ന് എതിരാളികളുടെ പ്രതിരോധംതകർത്തു. കോർട്ടിൽ ഉൽക്കകൾ വാർഷിക്കുന്നത് കാണാൻ തന്നെ മനസിൽ കുളിർമ ഏകുന്ന കാഴ്ച്ച ആണ്.

വളരെ ചെറിയ പ്രായത്തിൽ തന്നെ ദുബായിൽ അന്തർ ദേശീയ താരങ്ങളുടെ കൂടെ കളിക്കാൻ കഴിയുന്നത് കൊണ്ട് പുതിയ പരിശീലനമികവ് കൊണ്ടും ഷാക്കിർ വോളി ബോൾൽ ഒരു പാട് ഉയരങ്ങളിൽ എത്തും എന്ന് നിസംശയം പറയാൻ എനിക്ക് കഴിയും. കൃത്യ സമയത്തു പരിശീലനം കിട്ടാത്ത ഒരു കുറവ് ഇപ്പോൾ പരിഹരിച്ചു മുന്നോട്ടു പോകാൻ ഷാക്കിർ നു കഴിയട്ടെ. ഇപ്പോൾ അബുദാബി അൽ വഹദ ക്ലബ്ബിൽ കളിക്കുന്നു. ഇതിൽ കൂടി ഒരു മികച്ച താരം ആയി വളരാൻ ഷാക്കിറിന് കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസ്സിക്കുന്നു ❤️❤️
പ്രകാശ് വോളി