സജിൻ ചേട്ടാ ചേച്ചിക്ക് ഭക്ഷണം വാരി കൊടുക്കോ ? ക്യാമറാമാന്റെ നിർദേശം കേട്ട് സജിന്റെ ഉഗ്രൻ പ്രതികരണം സംഭവം വൈറലായി…!! | SHAFNA SAJIN

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടൻ സജിൻ. സാന്ത്വനത്തിലെ ശിവനായി പ്രേക്ഷകമനം കവർന്ന സജിൻ ഒട്ടേറെ ആരാധകരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. സിനിമാ ടെലിവിഷൻ താരം ഷഫ്‌നയാണ് സജിന്റെ നല്ല പാതി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാദമായ ഒരു വിവാഹമായിരുന്നു സജിന്റേത്. ഇപ്പോഴിതാ സജിനും ഷഫ്‌നയും ഒരുമിച്ച് ഒരു വിവാഹവേദിയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്.

ഭക്ഷണം കഴിക്കുന്നതിനിടയിൽ ക്യാമറാമാൻ സജിനോട് പറഞ്ഞത് ഭക്ഷണം ചേച്ചിക്ക് വാരിക്കൊടുത്തുകൂടെ എന്നാണ്. “പിന്നേ, വാരിക്കൊടുക്കാൻ എന്താ കുഞ്ഞാണോ?” എന്ന രസകരമായ മറുപടിയാണ് സജിൻ നൽകിയത്. മൃദുലയുടെ സഹോദരൻ മിഥുന്റെ വിവാഹത്തിന് എത്തിയതായിരുന്നു സജിനും ഷഫ്നയും. സാന്ത്വനത്തിൽ നായകവേഷത്തിൽ സജിൻ കസറുമ്പോൾ അന്യഭാഷയിൽ സീരിയൽ ചെയ്തുകൊണ്ടിരിക്കുകയാണ് ഷഫ്ന.

ഇരുവരും ഒന്നിച്ചുണ്ടാകുന്ന ദിവസങ്ങൾ വളരെ വിരളമാണ്. ഷഫ്‌ന നായികയായ പ്ലസ് ടു എന്ന ചിത്രത്തിൽ സജിനും അഭിനയിച്ചിരുന്നു. അവിടെ നിന്നും തുടങ്ങിയ പ്രണയമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചത്. ഇപ്പോൾ വളരെ സുന്ദരമായ ഒരു ദാമ്പത്യജീവിതം നയിക്കുകയാണ് ഇവർ. സാന്ത്വനത്തിൽ സജിന്റെ നായികയായി എത്തുന്നത് നടി ഗോപിക അനിലാണ്. ഗോപികയും ഷഫ്‌നയും സൗഹൃദത്തിലാണ്. റീൽ ലൈഫിലും റിയൽ ലൈഫിലും മികച്ച രണ്ട് ഭാര്യമാരെ ലഭിച്ചിരിക്കുകയാണ് സജിന്. ഇടക്ക് ഷഫ്‌ന സാന്ത്വനത്തിന്റെ ലൊക്കേഷനിൽ വരാറുമുണ്ട്.

‘കഥ പറയുമ്പോൾ’ എന്ന സിനിമയിൽ ശ്രീനിവാസന്റെ മകളായി അഭിനയിച്ചിരുന്നു ഷഫ്‌ന. ട്യൂഷൻ ഫീസ് കൊടുക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ഒരു പെൺകുട്ടിയെ ഷഫ്‌ന ആ ചിത്രത്തിൽ ഏറെ ഭംഗിയായി അവതരിപ്പിച്ചു. അടുത്തിടെ പുറത്തുവന്ന സജിൻ ഷഫ്‌ന ജോഡിയുടെ അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. ഇവരൊന്നിച്ച് ഒരു സീരിയലിൽ അഭിനയിക്കണം എന്ന് പറയുന്ന ആരാധകരുമുണ്ട്. അത്രയേറെ ഇഷ്ടമാണ് പ്രേക്ഷകർക്ക് സജിനെയും ഷഫ്നയെയും.

Rate this post