ഓറഞ്ച് ചുരിദാർ അണിഞ്ഞു മിന്നി തിളങ്ങി ശാലിൻ സോയ | Shaalin Zoya Latest Glamorous Photos

Shaalin Zoya Latest Glamorous Photos : ബാലതാരമായി അഭിനയരംഗത്തേക്ക് ചുവടുവച്ച അഭിനയേത്രിയാണ് ശാലിൻ സോയ. താരം അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഓറഞ്ച് ചുരിദാറിൽ മിന്നി തിളങ്ങുന്നതാണ് ചിത്രങ്ങൾ. മലയാള സിനിമ താരമെന്നതിനപ്പുറം നർത്തകിയും അവതാരകയുമാണ് ശാലിൻ സോയ. എൽസമ്മ എന്ന ആൺകുട്ടി, റെബേക്ക ഉതുപ്പ് കിഴക്കേമല,

മാണിക്യക്കല്ല്, മല്ലൂസിങ്, ധമാക്ക, വിശുദ്ധൻ, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ശാലിൻ സോയ , സംവിധായകയായും അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാനും ശാലിൻ സോയക്ക് സാധിച്ചു. ഏഷ്യാനെറ്റ് പരമ്പരയായ ഓട്ടോഗ്രാഫിലെ ദീപാ റാണി സീരിയൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇന്നും ഒളി മങ്ങാതെ നിൽക്കുന്ന കഥാപാത്രമാണ്. അനിയത്തി വേഷങ്ങളിലാണ് നടി കൂടുതലും തിളങ്ങിട്ടുള്ളത്. തൻ്റെ ചെറുപ്രായത്തിൽ തന്നെ മൂന്നിലധികം ഹ്രസ്വ

ചിത്രങ്ങൾ സംവിധാനം ചെയ്ത്, സംവിധാന രംഗത്തും തന്റെ പ്രതിഭ തെളിയിച്ച താരമാണ് ശാലിൻ സോയ. ശാലിന്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഫീച്ചർ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശാന്ത് അലക്സാണ്ടര്‍ ആണ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടൻ തന്നെ റിലീസിനെത്തുമെന്നും സാമൂഹ്യ മാധ്യമങ്ങൾ വഴി താരം

അറിയിച്ചിരുന്നു. ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ. ഓറഞ്ച് ചുരിദാർ അണിഞ്ഞ ശാലിനെ ‘സുന്ദരിക്കുട്ടിയായിട്ടുണ്ട്, സോയ ഓറഞ്ച് ക്യൂട്ട് ‘ തുടങ്ങിയ കമൻ്ററുകളാണ് ആരാധകർ ചിത്രത്തിന് താഴെ നൽകിയത്. അമാൽ സൈറയാണ് ചിത്രങ്ങൾ പകർത്തിയത്. മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ ശാലിന് ഇണങ്ങുമെന്ന് ആരാധകർ ഒറ്റ സ്വരത്തിൽ പറയുന്നു. ശാലിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെച്ച ഈ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്.

Rate this post