ജയം സൂപ്പർ പക്ഷെ മെച്ചപ്പെടേണ്ട കാര്യങ്ങൾ ഉണ്ട്!! മുന്നറിയിപ്പ് നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം. പരമ്പരയിലെ ഒന്നാം മാച്ചിൽ തോൽവി വഴങ്ങിയ ശേഷം ശക്തമായി തിരികെ എത്തിയ ഇന്ത്യൻ ടീം പരമ്പര 2-1ന് കരസ്ഥമാക്കി. ഇന്നത്തെ മൂന്നാം ടി :20 മാച്ചിൽ 6 വിക്കെറ്റ് ജയമാണ് ഇന്ത്യൻ സംഘം നേടിയത്. സ്കോർ : ഓസ്ട്രേലിയ :186/7, ഇന്ത്യ:187/4

ബാറ്റ് കൊണ്ട് ഇന്ത്യൻ ടീം മുന്നിൽ നിന്നും തിളങ്ങിയപ്പോൾ അവസാന ഓവറിൽ ഓസ്ട്രേലിയൻ ടോട്ടൽ ഇന്ത്യൻ ടീം മറികടന്നു. ഇന്ത്യക്കായി വിരാട് കോഹ്ലി (63 റൺസ് ), സൂര്യകുമാർ യാദവ് (69 റൺസ് )എന്നിവർ പ്രകടനം കൊണ്ട് കയ്യടികൾ നേടിയപ്പോൾ അവസാന ഓവറിൽ ഫോർ അടിച്ചു ഹാർഥിക്ക് പാന്ധ്യയാണ് ഇന്ത്യൻ ജയം പൂർത്തിയാക്കിയത്.

മത്സര ശേഷം ഇന്ത്യൻ പരമ്പര ജയത്തിൽ സന്തോഷം വെളിപ്പെടുത്തിയ ഇന്ത്യൻ നായകനായ രോഹിത് ശർമ്മ ചില പ്രശ്നങ്ങൾ കൂടി ഇനിയും പരിഹരിക്കേണ്ടതുണ്ട് എന്നും വ്യക്തമാക്കി. പരമ്പരയിൽ ഓസ്ട്രേലിയ പോലൊരു ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞത് വലിയ കാര്യം എന്നാണ് ക്യാപ്റ്റൻ രോഹിത് അഭിപ്രായം.’ഇത് എന്നും ഒരു പ്രത്യേക സ്ഥലമാണ്. ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോഴും ഡെക്കാൻ ചാർജേഴ്സിന് വേണ്ടിയും കളിച്ചപ്പോഴും ഞങ്ങൾക്ക് നല്ല ഓർമ്മകളുണ്ട്ഇവിടെ” ക്യാപ്റ്റൻ രോഹിത് ഹൈദരാബാദ് ഗ്രൗണ്ട് കുറിച്ച് വാചാലനായി.

‘ഓരോ സമയവും ഓരോ താരങ്ങൾ മുനിലേക്ക് പ്രകടനവുമായി എത്തിയത് സന്തോഷം നൽകുന്നതാണ്. രു മാനേജ്‌മെന്റ് എന്ന നിലയിൽ നിങ്ങൾക്ക് അത് നന്നായി തോന്നുന്നു. ടി20യിലെ പിഴവിന്റെ മാർജിൻ ചെറുതാണ്. ഞങ്ങൾ ഞങ്ങളുടെ അവസരങ്ങൾ മുതലെടുത്തു.മെച്ചപ്പെടുത്തേണ്ട മേഖലകളും ഉണ്ട്. കഠിനമായ ടീമിനെതിരെ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് എളുപ്പമല്ല.അതിനാൽ ബുംറയും ഹർഷൽ പട്ടേലും അവർ മികവിലേക്ക് ഉടനെ എത്തുമെന്നാണ് വിശ്വാസം ” ക്യാപ്റ്റൻ രോഹിത് അഭിപ്രായം വിശാലമാക്കി.