ഇന്ത്യക്ക് ജയം പരമ്പര!!മാൻ ഓഫ് ദി മാച്ച് സർപ്രൈസ് താരത്തിന് 😘😘😘മിന്നും പരമ്പര ജയം

സൗത്താഫ്രിക്കക്ക് എതിരായ മൂന്നാം ഏകദിന മാച്ചിൽ മിന്നും ജയംനേടി ഇന്ത്യൻ ടീം. ഡൽഹിയിൽ നടന്ന മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യൻ സംഘം 7 വിക്കെറ്റ് ജയം നേടിയത്. ഇതോടെ ഏകദിന പരമ്പര ടീം ഇന്ത്യ 2-1ന് നേടി.ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഇന്ത്യൻ ടീം തിളങ്ങിയപ്പോൾ സൗത്താഫ്രിക്ക എല്ലാ അർഥത്തിലും തകർന്നു. നേരത്തെ ഒന്നാമത്തെ ഏകദിന മാച്ചിൽ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം റാഞ്ചിയിൽ ഏഴ് വിക്കെറ്റ് ജയം നേടിയിരുന്നു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ സൗത്താഫ്രിക്കൻ ബാറ്റിംഗ് നിര പൂർണ്ണമായി തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സ്പിൻ ബൗളർമാർ അടക്കം തുടരെ വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സൗത്താഫ്രിക്കൻ ഇന്നിങ്സ് വെറും 27. 1 ഓവറിൽ 99 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി സിറാജ്,ഷാബാസ് അഹമ്മദ്‌,സുന്ദർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി കയ്യടികൾ സ്വന്തമാക്കി

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശിഖർ ധവാൻ വിക്കെറ്റ് നഷ്ടമായി എങ്കിലും ശേഷം ഒന്നിച്ച ശ്രേയസ് അയ്യർ : ഗിൽ സഖ്യം ഇന്ത്യൻ ജയം എളുപ്പമാക്കി. ഇന്ത്യക്കായി ശുഭ്മാൻ ഗിൽ 49 റൺസ്സുമായി തിളങ്ങി. ഈ ഏകദിന പരമ്പരയിൽ ഉടനീളം ഇന്ത്യൻ യുവ നിര കാഴ്ചവെച്ച മികവ് ഇന്ത്യൻ ടീം മാനേജ്മെന്റ് അടക്കം നൽകുന്ന ആവേശം വളരെ വലുതാണ്. മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസൺ വിക്കെറ്റ് പിന്നിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു.

കുൽദീപ് യാദവാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് എങ്കിൽ പേസർ സിറാജാണ് പരമ്പരയിലെ താരം