സുമിത്രയെ അച്ഛന്റെ ഭാര്യയാക്കാൻ ഒരുങ്ങി പൂജ😮😮😮രോഹിത്തിന്റെ വധു സുമിത്ര തന്നെയോ????

ഇനിയാണ് യഥാർത്ഥകളി ആരംഭിക്കുന്നത്… അതെ, വിവേകിലൂടെ പൂജ ആ സത്യം തിരിച്ചറിഞ്ഞുകഴിഞ്ഞു. തന്റെ അച്ഛന്റെ മനസ്സിൽ ഇന്നും സുമിത്രാമ്മ തന്നെയാണെന്ന് പൂജ അറിയുന്നു. പൂജയിലൂടെ സുമിത്രയെയും രോഹിത്തിനെയും ഒന്നിപ്പിക്കാൻ കഴിയും എന്ന വിശ്വാസം കൊണ്ടാണ് വിവേക് എല്ലാം പൂജയോട് തുറന്നുസംസാരിക്കുന്നത്. പൂജയോട് വിവേക് സംസാരിക്കുന്നത് രോഹിത് അറിയുന്നു. ഇതോടെ വിവേകിനെ ചീത്ത പറയുകയാണ് രോഹിത്.

താൻ ഇതുവരെ പൂജയോട് പറയാത്ത ഒരു കാര്യം എന്തിന് വിവേക് പറഞ്ഞു എന്നതാണ് രോഹിത്തിന്റെ വ്യാധി. ഇതിനെ ചൊല്ലി രോഹിത്തും വിവേകും തമ്മിൽ ഉണ്ടാകുന്ന തർക്കം പൂജ കാണുന്നുമുണ്ട്. ഇപ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നതും രോഹിത്തും സുമിത്രയും ഒന്നാകണം എന്ന് തന്നെയാണ്. എത്ര നാൾ സുമിത്ര ഇങ്ങനെ ഏകയായി ജീവിക്കും? എല്ലാത്തിനും ഒരു വഴിത്തിരിവ് വേണ്ടേ?

അങ്ങനെയെങ്കിൽ സുമിത്ര രോഹിതുമായി ഒരു ജീവിതം ആരംഭിക്കട്ടെ എന്നാണ് കുടുംബവിളക്ക് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. വേദികയുമായുള്ള ജീവിതം മടുത്തിരിക്കുകയാണ് സിദ്ധുവിന്. എങ്ങനെയെങ്കിലും ആ ബന്ധത്തിൽ നിന്നും തലയൂരാനാണ് സിദ്ധു ആഗ്രഹിക്കുന്നത്. വേദികയിൽ നിന്നും രക്ഷപെട്ട് സിദ്ധു ശ്രീനിലയത്തിൽ തിരിച്ചെത്തുമ്പോഴേക്കും സുമിത്ര രോഹിത്തിനെ വിവാഹം ചെയ്തേക്കും എന്നും ഒരുകൂട്ടർ പറയുന്നുണ്ട്. സുമിത്ര വീണ്ടും സിദ്ധുവിനെ തന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടണം എന്നുപറയുന്നവർ ഇപ്പോഴും പത്തൊൻപതാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവർ ആണെന്ന് പറയുകയാണ് പ്രേക്ഷകർ.

പാവം വിവേക് ഉള്ളതുകൊണ്ട് രോഹിത്തിന്റെ പ്രണയം എല്ലാവരും അറിഞ്ഞു, അല്ലെങ്കിൽ ഇപ്പോഴും രോഹിത് എല്ലാം മനസ്സിൽ അടക്കിപ്പിടിച്ച് വെച്ചേനെ എന്നാണ് പ്രേക്ഷകർ പറയുന്നത്. രോഹിത് സുമിത്ര ഒന്നുചേരൽ മലയാളം ടെലിവിഷൻ സീരിയലുകളുടെ ഇതേവരെയുള്ള കഥക്കൂട്ടിൽ ഒരു പുതിയ ഏടായിരിക്കുമെന്നാണ് ഇപ്പോൾ പ്രേക്ഷകരും പറഞ്ഞുവെക്കുന്നത്.

Rate this post