സാന്ത്വനത്തിൽ ഇനി തമ്പിയുടെ വിജയം😮ബാലേട്ടന്റെ സ്നേഹം ജയിക്കാതെ പോകുമോ

തമ്പിയുടെ കുടിലതന്ത്രങ്ങളാണോ അതോ ബാലന്റെയും ദേവിയുടെയും സ്നേഹമാണോ ഇനി സാന്ത്വനത്തിൽ വിജയം കാണുക? കുടുംബബന്ധങ്ങളുടെ ഊഷ്മളത അടിവരയിട്ട് പറയുന്ന സാന്ത്വനം പരമ്പരക്ക് ഇത്‌ ഏറെ നിർണ്ണായകമായ സമയമാണ്. തമ്പി പാകിയിട്ട് പോയ അസ്വാരസ്യങ്ങൾ സാന്ത്വനത്തിൽ വിത്തുമുളപ്പിക്കുമോ അതോ ബാലന്റെയും ദേവിയുടെയും സ്നേഹം തന്നെ ഇവിടെയും വിജയിക്കുമോ എന്നത് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു.

സാന്ത്വനം വീടും സ്വത്തുക്കളും നാലായി വിഭജിക്കണം എന്നതാണ് ഇപ്പോൾ തമ്പിയുടെ ആവശ്യം. സാവിത്രിയും കൂടി തമ്പിയെ പിന്തുണച്ച് എത്തുന്നതോടെ സാന്ത്വനം വീടിന്റെ ഐക്യം പാടെ തകരുന്ന രീതിയിലുള്ള സംഭവങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നത്. എന്താണെങ്കിലും ബാലേട്ടൻ വലിയ സങ്കടത്തിൽ തന്നെയാണ്. ആ സങ്കടം കാണുമ്പോഴാണ് ദേവിയും ടെൻഷനടിക്കുന്നത്. അനിയന്മാരോടുള്ള ബാലേട്ടന്റെ അതേ സ്നേഹം തന്നെയാണ് ദേവിക്കുമുള്ളത്.

അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രശ്നങ്ങൾ കൊണ്ട് അനിയന്മാർ ബാലേട്ടനിൽ നിന്നും അകന്നുപോകുമോ എന്ന സംശയം ദേവിക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇത്രയും നാളും സ്വന്തം ജീവിതം നോക്കാതെ അനിയന്മാർക്ക് വേണ്ടി ജീവിച്ചുകൊണ്ടിരുന്ന ബാലനും ദേവിയും ഇനിയുമെന്ത് ചെയ്യണം? നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഈ സീരിയൽ.

രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പിയാർ, ഗോപിക അനിൽ, രക്ഷാ രാജ്, അപ്സര, അച്ചു, മഞ്ജുഷ മാർട്ടിൻ, സിന്ധു വർമ്മ, ബിജേഷ് അവനൂർ തുടങ്ങിയ താരങ്ങൾ പരമ്പരയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു ട്രാക്കാണ് ഇപ്പോൾ സാന്ത്വനത്തിൽ കാണാൻ കഴിയുന്നത്. എന്തായാലും ബാലേട്ടന്റെ സ്നേഹം എല്ലാ പ്രതിസന്ധികളെയും തോൽപ്പിക്കും എന്നാണ് സാന്ത്വനം ആരാധകർ പറഞ്ഞുവെക്കുന്നത്. ഇനിയുള്ള എപ്പിസോഡുകളിലാവും ഇതിനുള്ള കൃത്യമായ ഉത്തരം പ്രേക്ഷകർക്ക് ലഭിക്കുക.

Rate this post