സാന്ത്വനം വീട് നാലായി മാറുന്നു 😳😳😳സാന്ത്വനം വീട്ടിൽ പ്രശ്നങ്ങൾ തമ്പി പ്ലാൻ പോലെ നടക്കുമോ??

സാന്ത്വനത്തിലെ കഥയ്ക്ക് ഒരു മാറ്റവുമില്ല. വീണ്ടും പ്രശ്നങ്ങളോട് പ്രശ്നങ്ങൾ തന്നെ. ഒടുവിൽ വിൽപ്പത്രം എഴുതി സാന്ത്വനം വീട് വീതം വെയ്ക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നു. അപ്പു അഞ്ജുവിന്റെ മനസ് മാറ്റാനുള്ള അതീവപരിശ്രമത്തിലാണ്. ബാലേട്ടനോട് പലരും പല വിധത്തിലും പറയുന്നുണ്ട്. തീരുമാനം മാറ്റണമെന്ന്. എന്നാൽ അതിനൊന്നും ഇനി ബാലേട്ടൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല.

ബാലേട്ടൻ ഉറച്ച തീരുമാനത്തിൽ തന്നെയാണ്. അനിയന്മാർ ബാലേട്ടന് ചുറ്റും നിന്നും പറഞ്ഞാലും ബാലേട്ടന്റെ മനസ് ഇനി മാറില്ല. സാന്ത്വനം വീട്ടിൽ ഇനി സങ്കടക്കാഴ്ച്ചകളാണ്. വീട്ടുവളപ്പിൽ തന്നെ ഓരോരുത്തർക്കും ഓരോ വീടുകളോ? പരസ്പരം കലഹിച്ചുകൊണ്ടുള്ള ഒരു കാഴ്ച്ച ഇനി സാന്ത്വനത്തിൽ കണ്ടേക്കും. ഏറെ ആരാധകരുള്ള ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന ഈ പരമ്പരയിൽ രാജീവ് പരമേശ്വരൻ നായകവേഷത്തിൽ എത്തുന്നു.

ബാലേട്ടൻ എന്ന റോളിൽ മികവാർന്ന അഭിനയമാണ് താരം കാഴ്ച്ചവെക്കുന്നത്. ഗോപിക അനിൽ, സജിൻ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ തുടങ്ങിയവരും ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിൽ ഈ പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നു. നെഗറ്റീവ് വേഷങ്ങളിൽ തിളങ്ങുന്നത് നടൻ രോഹിത്തും നടി അപ്സരയുമാണ്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. കുടുംബബന്ധങ്ങളിൽ ഉണ്ടായിരിക്കേണ്ട പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് സാന്ത്വനം പറയുന്നത്.

മികച്ച അവതരണശൈലിയാണ് സാന്ത്വനത്തിന്റെ പ്രത്യേകത. ഗിരിജ, ബിജേഷ് അവനൂർ, അച്ചു, മഞ്ജുഷ മാർട്ടിൻ, സിന്ധു വർമ്മ, ദിവ്യ തുടങ്ങിയ താരങ്ങളും സാന്ത്വനത്തിൽ വേറിട്ട കഥാപാത്രങ്ങളായി എത്തുന്നു. എല്ലാ ആഴ്ചയും റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് സാന്ത്വനം. വേറിട്ട കഥാസന്ദർഭങ്ങളുമായി ഇപ്പോൾ മുന്നേറുന്ന സാന്ത്വനത്തിൽ പഴയ ആ ശാന്തമായ അന്തരീക്ഷം തിരിച്ചു കൊണ്ടുവരണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

Rate this post