
അപ്പയുടെ കാശിക്കുട്ടന് പിറന്നാൾ ആശംസകൾ!! മകന്റെ പിറന്നാൾ ആഘോഷമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി; ചിത്രങ്ങള്‍ പങ്കുവച്ച് സെന്തിൽ കൃഷ്ണ രാജാമണി | Senthil Krishna Son 4th Birthday Celebration
Senthil Krishna Son 4th Birthday Celebration Malayalam : അഭിനയരംഗത്തും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായിട്ടുള്ള താരമാണ് സെന്തിൽ കൃഷ്ണ രാജാമണി. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന കോമഡി പരമ്പരയിലൂടെ എത്തി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരിടം നേടിയ ഇദ്ദേഹം 2005 മുതൽ അഭിനയരംഗത്ത് സജീവമാണ്. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന പരമ്പരയ്ക്ക് പുറമെ ഓട്ടോഗ്രാഫ്, ഡീസന്റ് ഫാമിലി, സ്ത്രീധനം, വെള്ളാനകളുടെ നാട്, ആക്ഷൻ ഹീറോ ബിജു തുടങ്ങി നിരവധി കോമഡി പരിപാടികളിൽ സെന്തിൽ രാജാമണി പ്രത്യക്ഷപ്പെട്ടു. മിനിസ്ക്രീനിനു പുറമേ നിരവധി ബിഗ് സ്ക്രീൻ പരിപാടികളിലും സജീവമായി താരം ഇടപെട്ടിട്ടുണ്ട്.
പുള്ളിമാൻ എന്ന ചിത്രത്തിൽ 2009 അഭിനയിച്ചു. അന്നുമുതൽ സിനിമാലോകത്തുള്ള തന്റെ സാന്നിധ്യം ഉറപ്പിച്ച ഇദ്ദേഹം കലാഭവൻ മണിയുടെ അപരൻ എന്ന പേരിലാണ് പല സന്ദർഭങ്ങളിലും അറിയപ്പെടുന്നത്. കലാഭവൻ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ നായകനായി ഇദ്ദേഹം അഭിനയിച്ചു. വിനയൻ ചിത്രത്തിലൂടെ അദ്ദേഹം നായകനായി അരങ്ങേറി. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. മൈ ഗ്രേറ്റ് ഫാദർ, വൈറസ്, പട്ടാഭിരാമൻ, ആകാശഗംഗ 2, തൃശ്ശൂർ പൂരം തുടങ്ങിയ ചിത്രങ്ങൾ അതിൽ ചിലത് മാത്രമാണ്. ഇവയ്ക്ക് പുറമെ കുറ്റവും ശിക്ഷയും, ഇടി മഴ കാറ്റ്, നായർ പിടിച്ച പുലിവാല്, തുറമുഖം, മരട് 357 19 ആം നൂറ്റാണ്ട്,

ഉടുമ്പ് എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ ഇദ്ദേഹം തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. സെന്തിലിനെ പോലെ തന്നെ ഇദ്ദേഹത്തിൻറെ ഫാമിലിയും മറ്റുള്ളവർക്ക് സുപരിചിതരാണ്. 2019 ഓഗസ്റ്റ് 24ന് സെന്തിൽ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയെയാണ് സെന്തിൽ വിവാഹം കഴിച്ചത്. മെയ്യിൽ ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു.
ഭാര്യക്കും മകനും ഒപ്പമുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന സെന്തിൽ ഇപ്പോൾ ഏറ്റവും അടുത്ത് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അപ്പയുടെ കാശി കുട്ടന് പിറന്നാളാശംസകൾ എന്ന അടിക്കുറിപ്പോടെ ആണ് താരം പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് .പോസ്റ്റ് പങ്കു വയ്ക്കപ്പെട്ട നിമിഷനേരത്തിനുള്ളിൽ തന്നെ ഇത് നിരവധി ആളുകൾ ഏറ്റെടുക്കുകയും കാശിക്ക് ജന്മദിനാശംസകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. Senthil Krishna Son 4th Birthday Celebration
View this post on Instagram