ഒഴിവാക്കാൻ കഴിയാത്ത ശക്തിയായി അവൻ വളർന്നുകഴിഞ്ഞു 😳😳😳വാനോളം പുകഴ്ത്തി സെലക്ഷൻ കമ്മിറ്റി അംഗം

ന്യൂസിലാൻഡ് പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയാൽ സഞ്ജു സാംസനെ മാറ്റിനിർത്താൻ ആകില്ല എന്ന് ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളിൽ ഒരാൾ പറഞ്ഞു. ന്യൂസിലാൻഡിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിൽ റിഷഭ് പന്ത്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. പരമ്പരയിൽ റിഷഭ് പന്തിനേക്കാൾ മികച്ച പ്രകടനം ഇഷാൻ കിഷനും സഞ്ജു സാംസനും പുറത്തെടുക്കാൻ സാധിച്ചാൽ, പിന്നീടുള്ള മത്സരങ്ങളിൽ അവരെ മാറ്റിനിർത്താൻ സാധിക്കില്ല എന്ന് സെലക്ഷൻ കമ്മിറ്റി അംഗം പറഞ്ഞു.

ന്യൂസിലാൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള സ്ക്വാഡിൽ സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് പരമ്പരകളിലും ടീമിന്റെ വൈസ് ക്യാപ്റ്റൻ ആണ് റിഷഭ് പന്ത് ആണ്. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയ പരമ്പരയിൽ, സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്ക് കളിക്കാൻ അവസരം ലഭിക്കും എന്ന കാര്യം തീർച്ചയാണ്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയും ഏകദിന പരമ്പരയിൽ ശിഖർ ധവാനുമാണ് ഇന്ത്യയുടെ ക്യാപ്റ്റന്മാർ.

sanju 7

“ദിനേശ് കാർത്തിക് കുറച്ച് കാലത്തേക്ക് മാത്രമുള്ള പരിഹാരമാണെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പരമ്പരകളിൽ മികച്ച പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പർമാരെ ടീമിൽ സ്ഥിരപ്പെടുത്തും. ഇഷാൻ കിഷനും സഞ്ജു സാംസണും വരുന്ന പരമ്പരകളിൽ റിഷഭ് പന്തിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയാൽ, തീർച്ചയായും അവരെ പിന്നീട് മാറ്റി നിർത്താൻ ആകില്ല,” സെലക്ഷൻ കമ്മിറ്റി അംഗം പറഞ്ഞു.

ഫോമിൽ അല്ലാത്ത റിഷഭ് പന്തിനെ ടീമിൽ നിലനിർത്താൻ വേണ്ടി ഫോമിൽ ഉള്ള കളിക്കാരെ ഒഴിവാക്കുന്നു എന്ന ആക്ഷേപം കുറച്ചുകാലമായി ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ വരുന്ന പരമ്പരകളിലും പന്തിന് തിളങ്ങാൻ ആകാതെ വരുകയും, സഞ്ജു ഉൾപ്പെടെയുള്ള വിക്കറ്റ് കീപ്പർമാർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുകയും ചെയ്താൽ, അവരെ മാറ്റിനിർത്താൻ ആകില്ല എന്നതിന്റെ കൃത്യമായ സൂചന തന്നെയാണ് സെലക്ഷൻ കമ്മിറ്റി അംഗം നൽകിയിരിക്കുന്നത്.