അവൻ സഞ്ജുവിനെക്കാൾ മികച്ചവൻ 😱രാജസ്ഥാൻ താരത്തെ പുകഴ്ത്തി സെവാഗ് | Sehwag On Jaiswal

ഐപിഎൽ പതിനഞ്ചാം പതിപ്പിന്റെ പ്ലേഓഫ് മത്സരങ്ങൾക്ക് ഇന്ന് (മെയ് 24) തുടക്കമാകും. ഈഡൻ ഗാർഡൻസിൽ നടക്കുന്ന ക്വാളിഫയർ 1 ൽ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് പ്രഥമ ഐപിഎൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണ് കീഴിൽ ഒരുങ്ങുന്നതെങ്കിൽ കന്നി സീസണിൽ തന്നെ ആദ്യ കിരീടം നേടാനാണ് ഹർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് തയ്യാറെടുക്കുന്നത്.

ശരാശരിക്കും മുകളിൽ നിൽക്കുന്ന ബാറ്റിംഗ് നിരയും വേൾഡ് ക്ലാസ് ബൗളിംഗ് നിരയുമാണ് ഗുജറാത്ത് ടൈറ്റൻസിന്റെ കൈമുതലെങ്കിൽ, കളിക്കാരുടെ ഓൾറൗണ്ട് മികവാണ് രാജസ്ഥാൻ റോയൽസിന്റെ കരുത്ത്. പല കളികളിലും ജോസ് ബട്‌ലർ, സഞ്ജു സാംസൺ തുടങ്ങിയത് സ്റ്റാർ ബാറ്റർമാർ കൂടുതൽ റൺസ് കണ്ടെത്താൻ പരാജയപ്പെടുമ്പോഴും റോയൽസ്‌ നിരയിൽ യുവതാരങ്ങളും അശ്വിൻ ഉൾപ്പെടെയുള്ള ഓൾറൗണ്ടർമാരും തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കുന്നത് രാജസ്ഥാൻ റോയൽസിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു എന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദ്ര സേവാഗ് അഭിപ്രായപ്പെട്ടു.

“രാജസ്ഥാൻ റോയൽസ് നിരയിൽ പല മത്സരങ്ങളിലും ജോസ് ബട്‌ലർ, ക്യാപ്റ്റൻ സഞ്ജു സാംസൺ എന്നിവർ ബാറ്റിംഗിൽ പരാജയപ്പെടുമ്പോഴും യശസ്വി ജയിസ്വാൾ, അശ്വിൻ തുടങ്ങിയ താരങ്ങൾ റൺസ് കണ്ടെത്തുന്നത് രാജസ്ഥാൻ റോയൽസിന് ആത്മവിശ്വാസം ലഭിക്കുന്നതിനും കരുത്താർജ്ജിക്കുന്നതിനും സഹായകരമാണ്,” മുൻ ഇന്ത്യൻ ഓപ്പണർ പറയുന്നു.

“എന്റെ അഭിപ്രായത്തിൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റർ യശസ്വി ജയ്സ്വാൾ ആണ്. പലപ്പോഴും സഞ്ജുവും ജോസ്‌ ബറ്റ്ലറും നേരത്തെ പുറത്താകുമ്പോൾ അതുവരെ ആക്രമിച്ചു കളിക്കുന്ന ജയ്സ്വാൾ, പിന്നീട് ബുദ്ധിപൂർവ്വം ഡിഫൻഡ് ചെയ്ത് ക്രീസിൽ തുടരും. കാരണം അവസാന ഓവറുകളിൽ അവരെ ഉയർന്ന സ്കോറിൽ എത്തിക്കാൻ ആഴത്തിൽ കളിക്കാൻ എംഎസ് ധോണി ആർആർ നിരയിൽ ഇല്ല എന്ന് അവർക്കറിയാം,” വിരേന്ദർ സെവാഗ് പറഞ്ഞു

Rate this post