ഞാൻ ആ ബൗളറെ ഭയന്നിരുന്നു 😱😱ഒടുവിൽ വീരു വെളിപ്പെടുത്തി!! ആ ബൗളർ ആരെന്ന് അറിയുമോ

ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബാറ്ററാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഓപ്പണർ വീരേന്ദർ സെവാഗ്. സെവാഗിനെതിരെ ബൗൾ ചെയ്യുന്നത് ഏതൊരു ബൗളർക്കും വെല്ലുവിളിയായിരുന്നു. ഇതിന് കാരണം സെവാഗിന്റെ വെടിക്കെട്ട് ശൈലിയിലുള്ള ബാറ്റിംഗ് രീതിയാണ്. ടെസ്റ്റ് ആയാലും ഏകദിനമായാലും ടി20 ആയാലും സെവാഗ് ഒരേ രീതിയിൽ തന്നെ ബാറ്റ് ചെയ്യുമായിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരായ മഗ്രാത്തോ അക്തറോ വോണോ മുരളീധരനോ ആരുമാകട്ടെ, ബൗളർമാർക്കെതിരെ കൂറ്റൻ ഷോട്ടുകൾ തിരഞ്ഞെടുത്ത് ആധിപത്യം പുലർത്താനാണ് സെവാഗ് ശ്രമിക്കാറുള്ളത്. ലോകമെമ്പാടുമുള്ള ബൗളർമാർ ഭയക്കുന്ന ഒരു ബാറ്ററായിരുന്നു സെവാഗ് എന്ന് നമുക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ, താൻ ഭയപ്പെട്ടിരുന്ന ബൗളർ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. ഒരു സ്‌പോർട്സ്‌ മാസിഗക്ക് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട ഏറ്റവും മികച്ച മൂന്ന് ഫാസ്റ്റ് ബൗളർമാരെ കുറിച്ചാണ് സെവാഗ് പറഞ്ഞത്.

അവരിൽ ആദ്യം പാകിസ്ഥാൻ സ്പീഡ്സ്റ്റർ ഷൊയിബ് അക്തറിനെ കുറിച്ച് സെവാഗ് പറയുന്നത് ഇങ്ങനെ, “ഷൊയിബിന്റെ ആക്ഷൻ കണക്കാക്കി ബോളുകൾ എങ്ങോട്ട് വരുമെന്ന് നിർണയിക്കാൻ ആവില്ല. അത് ഷൊയിബിനെതിരെ ബാറ്റ് ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കുമായിരുന്നു,” സെവാഗ് പറയുന്നു. എന്നാൽ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീയുടെ കാര്യമെടുത്താൽ, അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷൻ നോക്കി ബോൾ എങ്ങോട്ട് വരുമെന്ന് തനിക്ക് നിർണയിക്കാൻ ആകുമെന്നും, അതുകൊണ്ട് ബ്രെറ്റ് ലീയെ നേരിടുന്നത് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല എന്നും സെവാഗ് പറഞ്ഞു.

എന്നാൽ താൻ തന്റെ കരിയറിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ ബൗളർ ന്യൂസിലൻഡിന്റെ ഫാസ്റ്റ് ബൗളർ ഷെയ്ൻ ബോണ്ട്‌ ആണെന്നാണ് വിരേന്ദർ സെവാഗ് പറയുന്നത്. “ഷെയ്നിന്റെ (ബോണ്ട്‌) ഇൻസ്വിംഗുകൾ മാരകമാണ്. അദ്ദേഹം എവിടെ പിച്ച് ചെയ്ത് പന്തെറിഞ്ഞാലും അത് ബാറ്ററുടെ ദേഹത്തേക്കാണ് വരുക. ഓഫ്സൈഡിൽ പിച്ച് ചെയ്യുന്ന ബോൾ പോലും ഇൻസ്വിംഗ് ചെയ്യും. അത് നേരിടുന്നത് വളരെ പ്രയാസ്സമായിരുന്നു,” സെവാഗ് പറഞ്ഞു.

Rate this post