കാക്കക്ക് ഈ 2 ഭക്ഷണങ്ങൾ ഒരു കാരണവശാലും കൊടുത്തു പോകരുത്.. അത് വീടിന് പാപവും ദോഷവും വരുത്തിവെക്കും |Secrets of feeding crows

Secrets of feeding crows Malayalam : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കാക്കയ്ക്ക് പതിവായി ഭക്ഷണം നൽകുന്ന ഒരു ശീലം നില നിന്നിരുന്നു. ഇന്നും അത് പിന്തുടരുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്. എന്നാൽ പലർക്കും കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുണഫലങ്ങളെ പറ്റി വിശദമായ അറിവുണ്ടാകില്ല. അത് എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. എല്ലാ ദിവസവും കാക്കയ്ക്ക് ഭക്ഷണം നൽകാൻ സാധിച്ചില്ല എങ്കിലും ശനിയാഴ്ച ദിവസം പരമാവധി നൽകാനായി ശ്രദ്ധിക്കുക.

ഇത് കുടുംബത്തിലുള്ളവരുടെ ശനിദോഷം അകറ്റാനായി സഹായിക്കുന്നതാണ്. ശനി രാശിയിൽ ജനിച്ചവർക്കും, കാക്ക പക്ഷിയായി വരുന്ന ആളുകളും കാക്കയ്ക്ക് ചോറ് കൊടുക്കുന്നത് വളരെയധികം ഗുണകരമായ കാര്യമാണ്. കാക്ക പക്ഷിയായി വരുന്ന നാളുകളാണ് ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം എന്നീ നക്ഷത്രങ്ങളെല്ലാം. ഇവരെ കൂടാതെ ശനി രാശിയിൽ വരുന്നവർക്കും കാക്കയ്ക്ക് ചോറ് കൊടുക്കുന്നത് കൊണ്ട് ഗുണം ലഭിക്കുന്നതാണ്.

കാക്കയെ കാണാൻ സാധിക്കാത്ത നാടുകളിൽ അതിന് പകരമായി മത്സ്യത്തിന് ഭക്ഷണം നൽകിയാലും മതി. ക്ഷേത്രക്കുളത്തിലെ മത്സ്യത്തിന് മലർ,അരി എന്നിവ കൊടുക്കാനുള്ള പ്രത്യേക വഴിപാടുകൾ തന്നെയുണ്ട്. കാക്കയ്ക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പഴയ ഐതിഹ്യം എന്നു പറയുന്നത് സഹജീവികൾക്ക് ഭക്ഷണം നൽകിക്കൊണ്ട് അവരോടുള്ള അനുകമ്പ കാണിക്കുക എന്നതായിരുന്നു.കാക്കകളെ ശ്രീരാമനുമായി ബന്ധപ്പെടുത്തി പറയുന്ന ഒരു ഐതിഹ്യവും നിലനിൽക്കുന്നു.

അതായത് വനവാസ കാലത്ത് ഒരു ദിവസം രാമൻ സീതയുടെ മടിയിൽ തല ചായ്ച്ച് കിടക്കുമ്പോൾ ഒരു കാക്ക വന്ന് സീതയുടെ തലയിൽ കൊത്തുകയും അതിന്റെ ദേഷ്യത്തിന് രാമൻ ഒരു പുല്ലെടുത്ത് എറിയുകയും ചെയ്തുവത്രേ.അത് കാക്കയുടെ കണ്ണിൽ ഒരു അമ്പ് എന്നോണം പതിക്കുകയും തുടർന്ന് കാക്ക കാഴ്ച നഷ്ടപ്പെട്ട് ചെരിഞ്ഞു നോക്കാൻ തുടങ്ങുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. കാക്കയ്ക്ക് ചോറു കൊടുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വീഡിയോ കാണാവുന്നതാണ്. credit : My Divine Worship

Rate this post