ബുംറ എറിഞ്ഞിട്ടു… ഇന്ത്യ കസറി…. വമ്പൻ ജയം!! പരമ്പര 1-1ന് സ്വന്തം

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ്‌ ടേസ്റ്റിൽ ത്രില്ലിംഗ് ജയം നേടി ടീം ഇന്ത്യ. ബൌളിംഗ് പൂർണ്ണമായി ആധിപത്യം നേടിയ മാച്ചിൽ കേവലം 5 സെക്ഷൻ മത്സരം മാത്രം നടന്നാണ് ഇന്ത്യൻ ജയം. രണ്ടാം ദിനത്തിൽ സൗത്താഫ്രിക്കയെ ആൾ ഔട്ട്‌ ആക്കിയ ടീം ഇന്ത്യ 79 റൺസ് എന്നുള്ള ടാർജെറ്റിലേക്ക് അതിവേഗം എത്തി.

രണ്ടാം ടെസ്റ്റ്‌ ജയിച്ചതോടെ പരമ്പര 1-1 സമനിലയിൽ കലാശിച്ചു.രണ്ടാമത്തെ ദിനം സൗത്താഫ്രിക്കൻ ഒന്നാം ഇനിങ്സ് സ്കോർ 176 റൺസിൽ അവസാനിച്ചപ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടി വന്നത് 79 റൺസാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി ജെയ്സ്വാൾ (28 റൺസ് ),രോഹിത് എന്നിവർ തിളങ്ങി. ഇതോടെ ഇന്ത്യൻ ജയം പൂർത്തിയായി.നേരത്തെ രണ്ടാം ഇന്നിംഗിൽ സൗത്ത് ആഫ്രിക്ക 176 റൺസിന്‌ എല്ലവരും പുറത്തായി.

മോശം പിച്ചിലും 103 പന്തില്‍ 106 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമിന്റെ ഇന്നിങ്‌സാണ് സൗത്ത് ആഫ്രിക്കയെ വലിയ തകർച്ചയിൽ നിന്നും തടഞ്ഞ് ലീഡ് സമ്മനിച്ചത്. ഓപ്പണറായി ഇറങ്ങിയ ഏയ്ഡന്‍ മാര്‍ക്രം എട്ടാമനായി സിറാജിന് വിക്കറ്റ് നൽകി മടങ്ങി.ഇന്ത്യക്കായി ബുംറ 6 വിക്കറ്റുകൾ നേടി.യാൺസനെയും ,കേശവ് മഹാരാജിനെയും പുറത്താക്കി ബുംറ അഞ്ചു വിക്കറ്റ് പൂർത്തിയാക്കി.

സൗത് ആഫ്രിക്ക 111 റൺസിന്‌ 7 എന്ന നിലയിൽ തകർന്നു. റബാഡയെ കൂട്ടുപിടിച്ച്‌ സൗത്ത് ആഫ്രിക്കൻ സ്കോർ ഉയർത്തിയ ഏയ്ഡന്‍ മാര്‍ക്രം സെഞ്ച്വറി പൂർത്തിയാക്കി. എട്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു.സ്കോർ 162 ൽ നിൽക്കെ 103 പന്തിൽ നിന്നും 17 ഫോറും 2 സിക്സുമടക്കം 106 റൺസ് നേടിയ മാര്‍ക്രത്തെ സിറാജ് പുറത്താക്കി.റബാഡയെ പ്രസീദ് കൃഷ്ണയും പുറത്താക്കി.

എൻഗിഡിയെ ബുംറ പുറത്താക്കിയതോടെ സൗത്ത് ആഫ്രിക്ക 176 റൺസിന്‌ ഓൾ ഔട്ടായി.ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 98 റണ്‍സിന്റെ ലീഡാണ് ഉയര്‍ത്തിയത്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് പുറത്താക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 153 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. അവസാന ആറ് വിക്കറ്റുകൾ ഒരു റൺസ് പോലും സ്കോർ ചെയ്യാതെ നഷ്ടപ്പെടുത്തി.