അർഷദീപ് കളിക്കില്ല!!സീനിയർ താരങ്ങൾക്ക്‌ അവസരം ലഭിക്കുമൊ : ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടി :20 ഇന്ന്

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടി :20 മത്സരത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ എഡ്ജ്ബാസ്റ്റൻ ക്രിക്കറ്റ്‌ ടെസ്റ്റിലെ തോൽവിക്ക് പകരം ടി :20 പരമ്പര ജയത്തോടെ മറുപടി നൽകാനാണ് ഇന്ത്യൻ സംഘം ആഗ്രഹിക്കുന്നത്. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ 50 റൺസ്‌ ജയം ഇന്ത്യൻ ടീം ഒന്നാം ടി :20യിൽ നേടിയപ്പോൾ രണ്ടാം ടി :20യിൽ സീനിയർ താരങ്ങൾ അടക്കം ഉൾപെടുത്തിയാണ് ഇന്ത്യൻ ടീം എത്തുക.

വിരാട് കോഹ്ലി, ജസ്‌പ്രീത് ബുംറ, ജഡേജ, റിഷാബ് പന്ത് എന്നിവർ രണ്ടാം ടി :20ക്കായി ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ചേർന്ന് കഴിഞ്ഞു. അതേസമയം സീനിയർ താരങ്ങളിൽ ആരൊക്കെ പ്ലെയിങ് ഇലവനിൽ എത്തുമെന്നതാണ് ശ്രദ്ധേയമായ ചോദ്യം.മികച്ച ബാറ്റിങ് ഫോമിലുള്ള ദീപക് ഹൂഡ, ഇഷാൻ കിഷൻ എന്നിവർക്ക് സ്ഥാനം നഷ്ടമാകുമോ എന്നതും നിർണായകം. ഒന്നാം ടി :20ക്കുള്ള സ്‌ക്വാഡിൽ മാത്രം ഉൾപ്പെട്ട അർഷദീപ് പകരം ഇന്നത്തെ കളിയിൽ ജസ്‌പ്രീത് ബുംറ എത്തുമ്പോൾ ആരാകും വിക്കെറ്റ് കീപ്പർ റോളിൽ എത്തുക എന്നതും ആശയകുഴപ്പമാണ്. റിഷാബ് പന്തിന്റെ ടി :20 ഫോം അത്രത്തോളം മോശമാണ്.

ഇന്നത്തെ മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് ആരംഭം കുറിക്കുക.എഡ്ജ്ബാസ്റ്റണിലാണ് ഇന്നത്തെ രണ്ടാം ട്വന്റി 20 മത്സരം നടക്കുക. സോണി സ്പോർട്സ് ചാനലുകളിൽ മത്സരത്തിന്റെ സംപ്രേഷണം ഉണ്ടാകും.അതേസമയം ഈ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ടീമിന് ഇന്ത്യക്ക് എതിരെ ഒരു ടി :20 വിജയം നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയം. കൂടാതെ വിരാട് കോഹ്ലിക്ക്‌ മികച്ച ബാറ്റിംഗ് റെക്കോർഡ് ഈ ഗ്രൗണ്ടിൽ സ്വന്തം.

ഇംഗ്ലണ്ട് സ്ക്വാഡ് :Jos Buttler (captain), Moeen Ali, Harry Brook, Sam Curran, Richard Gleeson, Chris Jordan, Liam Livingstone, Dawid Malan, Tymal Mills, Matthew Parkinson, Jason Roy, Phil Salt, Reece Topley, David Willey.

ഇന്ത്യൻ സ്ക്വാഡ് :Rohit Sharma (Captain), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Avesh Khan, Harshal Patel, Umran Malik,Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar