അവസാന ഓവറിൽ ത്രില്ലിംഗ് ജയം!! തോൽവി ചോദിച്ചുവാങ്ങി ടീം ഇന്ത്യ

ഇന്ത്യയ്ക്കെതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ വിജയ വഴിയിൽ തിരികെ എത്തി വെസ്റ്റ് ഇൻഡീസ് ടീം. ഇന്ത്യൻ ടീമിനോട് ഏകദിന പരമ്പരയിലെ എല്ലാ കളികളും തോറ്റ വിൻഡീസ് ഇന്നലെ നടന്ന രണ്ടാം ടി :20യിൽ 5 വിക്കെറ്റ് ആവേശ ജയമാണ് നേടിയത്. അവസാന ഓവർ വരെ സസ്പെൻസ് നിറഞ്ഞ കളിയിലാണ് വിൻഡീസ് ജയം.

വളരെ കുറഞ്ഞ സ്കോറുകൾ പിറന്ന മത്സരത്തിൽ ബൗളർമാർ മിന്നും പ്രകടനങ്ങൾ ശ്രദ്ധേയമായപ്പോൾ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയത്തിൽ കയ്യടികൾ നേടിയത് വിൻഡീസ് വിക്കറ്റ് കീപ്പർ ഡിവൻ തോമസാണ്. താരം അവസാന ഓവറുകളിൽ കാഴ്ചവെച്ച പ്രകടനങ്ങൾ തന്നെയാണ് വിൻഡീസ് ടീമിന് അഭിമാന ജയം നൽകിയത്.139 റൺസ്‌ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വെസ്റ്റ് ഇൻഡീസ് ടീമിന് നിർണായാക സമയങ്ങളിൽ വിക്കറ്റുകൾ നഷ്ട്മായി എങ്കിലും വെറും 19 ബോളിൽ പുറത്താകാതെ 31 റൺസ്‌ നേടിയ ഡെവൊൺ തോമസാണ് വിൻഡീസ് ടീമിന് ജയം നൽകിയത്.

അവസാന രണ്ട് ഓവറിൽ ജയിക്കാൻ 16 റൺസ്‌ വേണമെന്നിരിക്കെ അർഷദീപ് എറിഞ്ഞ പത്തൊൻപതാം ഓവറിൽ പിറന്നത് വെറും 6 റൺസ്‌. അവസാന ഓവറിൽ 10 റൺസ്‌ ഇന്ത്യക്കായി ഡിഫെൻഡ് ചെയ്യാൻ എത്തിയത് ഭൂവിക്ക് പകരം ആവേഷ് ഖാൻ. ഭൂവിക്ക് ഒരു ഓവർ ശേഷിക്കേ ആവേഷിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ വിശ്വാസം അർപ്പിച്ചെങ്കിലും ഫസ്റ്റ് ബോളിൽ നോ ബോൾ എറിഞ്ഞ താരം തോൽവിയാണ് സമ്മാനിച്ചത്. നേരത്തെ വെസ്റ്റ് ഇൻഡീസ് ടീമിനായി 52 പന്തിൽ 68 റൺസ്‌ നേടിയ ബ്രെണ്ടൻ കിംഗ് ശ്രദ്ധേയമായി.

അതേസമയം ടോസ് നഷ്ടമായി ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തൊട്ടത് എല്ലാം പിഴക്കുന്നതാണ് കാണാൻ കഴിഞ്ഞത്. രോഹിത് ശർമ്മ ഇന്നിങ്സിലെ ആദ്യത്തെ ബോളിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായപ്പോൾ ഇന്ത്യൻ ഇന്നിംഗ്സിൽ ആർക്കും ഒരു മികച്ച സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല.ഹാർഥിക്ക് പാണ്ട്യ (31 റൺസ്‌ ) ടോപ് സ്കോററായപ്പോൾ വെസ്റ്റ് ഇൻഡീസ് ടീമിനായി 6 വിക്കറ്റുകൾ വീഴ്ത്തിയ മക്കോയ് ചരിത്രം സൃഷ്ടിച്ചു.