രണ്ടാം ഏകദിനം ഇന്ന്!! പരമ്പര ലക്ഷ്യമാക്കി രോഹിത്തും ടീമും : കോഹ്ലി കളിക്കുമോ?
ഇംഗ്ലണ്ട് എതിരായ ഒന്നാം ഏകദിന മത്സരത്തിൽ ടീം ഇന്ത്യ സ്വന്തമാക്കിയത് വമ്പൻ ജയം.10 വിക്കറ്റിന്റെ അപൂർവ്വ നേട്ടങ്ങൾ ഉൾപ്പെടുന്ന ജയത്തിലേക്ക് ഇന്ത്യൻ സംഘം ഇന്ന് രണ്ടാം ഏകദിനത്തിനത്തിനായി ഇറങ്ങുമ്പോൾ ലക്ഷ്യം ഒന്ന് മാത്രം പരമ്പര ജയം. മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങുന്നതാണ് ഏകദിന പരമ്പര. നേരത്തെ ടി :20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.
അതേസമയം ചരിത്രപ്രസിദ്ധമായ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. രണ്ട് ടീമിലും പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്കുള്ള സാധ്യതകളുണ്ട്. ഒന്നാം ഏകദിനത്തിൽ നാണംകെട്ട തോൽവി വഴങ്ങിയ ഇംഗ്ലണ്ട് ടീമിന് ഇന്നത്തെ മത്സരം അഭിമാന പ്രശ്നം കൂടിയാണ്.അതിനാൽ തന്നെ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ജോസ് ബട്ട്ലറും ടീമും ലക്ഷ്യമിടുന്നില്ല.ലോര്ഡ്സില് ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം ആരംഭിക്കുക.ഓവൽ ഗ്രൗണ്ടിലെ പോലെ ലോർഡ്സ് പിച്ചിലും പേസർമാർക്ക് മുൻതൂക്കം ലഭിച്ചേക്കുമെന്നാണ് സൂചന. പേസ് ആൻഡ് സ്വിങ്ങ് പിച്ച് ലോർഡ്സിൽ കാണാൻ കഴിഞ്ഞേക്കും.
ലോർഡ്സ് ഗ്രൗണ്ടിൽ ഇന്ത്യൻ ടീം ഇതുവരെ എട്ട് ഏകദിന മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ നാലിലും ജയിക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞപ്പോൾ മൂന്നിൽ തോൽവിയും ഒരു മത്സരം ഫലമില്ലാതെയും പോയി. എങ്കിലും ഇംഗ്ലണ്ട് ടീമിൻ വളരെ നിർണായകമാണ് ഈ ഗ്രൗണ്ട്. ലോർഡ്സിൽ മറ്റൊരു തോൽവി ടീം ഇംഗ്ലണ്ട് ആഗ്രഹിക്കില്ല. ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലി കളിക്കുമോയെന്നതാണ് പ്രധാനം ചോദ്യം. വിരാട് കോഹ്ലി പരിക്കിൽ നിന്നും മുക്തമായി മാച്ച് ഫിറ്റ്നസ് നേടിയെങ്കിൽ ശ്രേയസ് അയ്യർക്ക് പകരം താരം ടീമിലേക്ക് എത്തും.എങ്കിലും കോഹ്ലിക്ക് വിശ്രമം നൽകാനാണ് സാധ്യത.
A comprehensive win in the 1st ODI will have boosted #TeamIndia's confidence 💙🇮🇳
Can they ride on the momentum and seal the series in the 2nd ODI? 🧐
Don't forget to watch the 2nd #ENGvIND ODI tomorrow from 4:30 PM onwards, LIVE only on the #SonySportsNetwork 📺 pic.twitter.com/TVxDloYsVu
— Sony Sports Network (@SonySportsNetwk) July 13, 2022
മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ് :Rohit Sharma (Captain), Shikhar Dhawan, Ishan Kishan,Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh,Ravi Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah,Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya