അടിച്ചു കസറി ശ്രേയസ് അയ്യർ ഒപ്പം കൂടി സഞ്ജുവും ഇഷാൻ കിഷനും!! ഇന്ത്യക്ക് 7വിക്കെറ്റ് ജയം

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ മിന്നും ജയവുമായി ടീം ഇന്ത്യ. ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ സംഘം 7 വിക്കെറ്റ് ജയമാണ് സൗത്താഫ്രിക്കക്ക് എതിരെ നേടിയത്. ഇതോടെ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീം 1-1ന് ഒപ്പം എത്തി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച സൗത്താഫ്രിക്കൻ ടീം 50 ഓവറിൽ 7 വിക്കറ്റുകൾ നഷ്ടത്തിൽ 278 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി. പക്ഷെ ശേഷം ഒന്നിച്ച ഇഷാൻ കിഷൻ : ശ്രേയസ് അയ്യർ ജോഡി ഇന്ത്യക്ക് ജയം ഒരുക്കി. തന്റെ മറ്റൊരു ഏകദിന ക്രിക്കറ്റ്‌ സെഞ്ച്വറിയിലേക്ക് എത്തിയ ശ്രേയസ് അയ്യർ പരിക്ക് അടക്കം അവഗണിച്ചാണ് സെഞ്ച്വറി നേടിയത്. വെടികെട്ട് ബാറ്റിംഗ് ആയി ഇഷാൻ കിഷൻ തിളങ്ങി എങ്കിലും താരം ഏഴ് റൺസ് അകലെ സെഞ്ച്വറി നഷ്ടമാക്കിയത് ഇന്ത്യൻ ക്യാമ്പിൽ നിരാശയായി മാറി

വെറും 111 ബോളിൽ 15 ഫോറും 0 സിക്സ് അടക്കം ശ്രേയസ് അയ്യർ115 റൺസ് നേടിയപ്പോൾ ഇഷാൻ കിഷൻ വെറും 84 ബോളിൽ 4 ഫോറും 7 സിക്സ് അടക്കം 93 റൺസ് നേടി. കൂടാതെ ഇഷാൻ കിഷൻ വിക്കെറ്റ് നഷ്ടമായ ശേഷം എത്തിയ സഞ്ജു സാംസൺ കൂടി ബാറ്റിംഗ് മികവ് കാഴ്ചവെച്ചു.

അവസാന മാച്ചിലെ ഇന്ത്യൻ ടീം സ്റ്റാറായ സഞ്ജു സാംസൺ ഇന്നത്തെ മാച്ചിൽ 30 റൺസ് നേടി. നേരത്തെ ഇന്ത്യൻ ബൗളിങ്ങിൽ കയ്യടികൾ നേടിയത് ഇന്ത്യൻ പേസർ സിറാജ് ആണ്. താരം നാല് വിക്കെറ്റ് വീഴ്ത്തി.