വീണ്ടും വീണ്ടും സഞ്ജു!! വിക്കെറ്റ് പിന്നിലെ സൂപ്പർ മാൻ സഞ്ജു സേവുകൾ വീണ്ടും!! വീഡിയോ

ഇന്ത്യ : വിൻഡീസ് ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച നിമിഷം മുതൽ എല്ലാവരുടെയും കണ്ണുകൾ മലയാളി വിക്കറ്റ് കീപ്പറായ സഞ്ജുവിൽ തന്നെയായിരുന്നു. ടി :20 സ്‌ക്വാഡിൽ നിന്നും ഒഴിവാക്കപ്പെട്ട സഞ്ജുവിന് ഏകദിന സ്‌ക്വാഡിലേക്ക് വിളി വന്നപ്പോൾ താരത്തെ രണ്ട് കളികളിലും വിക്കെറ്റ് കീപ്പർ റോളിൽ ടീം പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.

ഒന്നാം ഏകദിനത്തിൽ ബാറ്റ് കൊണ്ട് നിരാശ മാത്രം സമ്മാനിച്ച സഞ്ജു പക്ഷേ നിർണായകമായ അവസാന ഓവറിൽ അത്ഭുതകരമായ സേവ് നടത്തിയാണ് ഇന്ത്യക്ക് ജയം പോലും സമ്മാനിച്ചത്. ഇന്ത്യൻ ടീം ഒന്നാമത്തെ ഏകദിനത്തിൽ മൂന്ന് റൺസ്‌ ജയത്തിലേക്ക് എത്തിയപ്പോൾ സഞ്ജുവിന്റെ ഈ ഒരു ബൗണ്ടറി സേഫ് വാനോളം പ്രശംസ സ്വന്തമാക്കി. സഞ്ജു വീണ്ടും അതേ മികവ് ഇന്നത്തെ രണ്ടാം മാച്ചിലും കാണാൻ സാധിച്ചു.

ഇന്നും സിറാജ്‌ ഓവറുകളിൽ തന്നെയാണ് വിക്കറ്റ് പിന്നിൽ പറന്നുനിൽക്കുന്ന സഞ്ജു വി സാംസൺ കാണാൻ കഴിഞ്ഞത്. സഞ്ജു ഇന്നും വിക്കെറ്റ് പിന്നിൽ വണ്ടർ സേഫ് നടത്തി രക്ഷിച്ചത് അനേകം ഫോറുകൾ.

അവസാന ഓവറുകളിൽ സിറാജിന് തന്റെ ബൌളിംഗ് നിയന്ത്രണം നഷ്ടമായി ലോങ്ങ്‌ വൈഡ് അടക്കം എറിഞ്ഞപ്പോൾ സഞ്ജു അസാധ്യമായ ഡൈവിൽ കൂടി അതെല്ലാം റൺസ്‌ നഷ്ടമാകാതെ സേവ് ചെയ്തു. ഒരുവേള സഞ്ജു ഈ സേവ് എല്ലാം സിറാജ് അടക്കം കയ്യടികൾ നൽകി അഭിനന്ദിച്ചു.