ബിഗ് ബ്രേക്കിംഗ് : രണ്ടാം T20 മത്സരം വൈകും

ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഇന്ത്യ – വെസ്റ്റിൻഡീസ് മത്സരം ആരംഭിക്കാൻ വൈകും. മുൻനിശ്ചയപ്രകാരം രാത്രി എട്ടു മണിക്ക് ആരംഭിക്കേണ്ട മത്സരം ഇന്ന് രണ്ട് മണിക്കൂർ വൈകി 10 മണിക്ക് മാത്രമേ തുടങ്ങുകയുള്ളൂ. ഇക്കാര്യം ക്രിക്കറ്റ് വെസ്റ്റിൻഡീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ടീം ലഗ്ഗേജ് കൊണ്ടുവരാൻ ചില സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ട് എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്. എങ്കിലും മത്സരം നടത്താൻ കഴിയുമെന്ന് അറിയിച്ചു. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു എന്നും വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

സെന്റ് കിറ്റ്സ് ദ്വീപിലെ വാർണർ പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരം ജയിച്ചു പരമ്പരയിൽ 1-0 ലീഡ് നേടിയ ഇന്ത്യ ഇന്നത്തെ മത്സരം കൂടി ജയിച്ച് ലീഡ് ഉയർത്താൻ ശ്രമിക്കും.